നാഗര്‍കോവില്‍: പൂട്ടേറ്റി അംബികാദേവി, തമ്പുരാന്‍ ക്ഷേത്രത്തിലെ മേട ഉത്സവം 22-ന് തുടങ്ങും. 22-ന് രാവിലെ 10.30-നും 11.30-നും മധ്യേ കൊടിയേറ്റ്, വൈകുന്നേരം 6.30-ന് ഐശ്വര്യ പൂജ. 27-ന് രാത്രി 10-ന് വലിയപടുക്ക. 29-ന് രാവിലെ 9-ന് എന്‍.എസ്.എസ്. പൊതുയോഗം, വൈകുന്നേരം 6.30-ന് തമ്പുരാന്‍ പാട്ട്, രാത്രി 9-ന് ബാലെ. 30-ന് പുലര്‍ച്ചെ 4-ന് ചെറിയ പൂപ്പട, 5.15-ന് അഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് വലിയ പൂപ്പട, ഉച്ചയ്ക്ക് മൂന്നിന് ചന്ദനക്കുടവും ദേവിയും എഴുന്നള്ളത്ത്, രാത്രി ഒന്‍പതിന് വില്‍പ്പാട്ട്, രാത്രി 10-ന് കുംഭം നിറച്ച് ദേവി എഴുന്നള്ളത്ത്. മേയ് ഒന്നിന് രാവിലെ ഒന്‍പതിന് താലപ്പൊലി, കുത്തിയോട്ടം, തുലാഭാരം ഉള്‍െപ്പടെയുള്ള നേര്‍ച്ചകള്‍, വൈകുന്നേരം ആറിന് കുരുതി, രാത്രി 12-ന് മുത്തുചൊരിയല്‍.