നാഗര്‍കോവില്‍: ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തില്‍ മേടമാസത്തെ തെപ്പോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറി. രാവിലെ വിശേഷ പൂജകള്‍ക്ക് ശേഷം 8.30- ഓടെ ക്ഷേത്രതന്ത്രി രഘു നമ്പൂതിരി ഉത്സവകൊടിയേറ്റി. വട്ടപ്പള്ളി മഠംസ്ഥാനികര്‍ ഡോ.ശര്‍മ്മയുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ് പൂജകള്‍ നടന്നത്.

വൈകുന്നേരം വിശേഷപൂജകളും രാത്രി കലാപരിപാടികളും ഉണ്ടായിരുന്നു. ഉത്സവദിനങ്ങളില്‍ രാവിലെയും രാത്രിയും സ്വാമി വിവിധ വാഹനങ്ങളില്‍ എഴുന്നള്ളും. ഒന്‍പതാം ദിവസമായ 26-ന് രാവിലെ വിശേഷപൂജകള്‍ക്ക് ശേഷം 9-ന് തേരോട്ടവും, രാത്രി 10 ന് സപ്താവര്‍ണ്ണവും നടക്കും. 27 -ന് രാത്രി 8- ന് ക്ഷേത്ര കുളത്തില്‍ പ്രസിദ്ധമായ തെപ്പ എഴുന്നള്ളത്ത് നടക്കും. രാത്രി 12- ന് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.