നാഗര്‍കോവില്‍: മൂന്നുമാസമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്ന മണവാളക്കുറിച്ചി ഐ.ആര്‍.ഇ. (ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ്) വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി.

രണ്ടായിരത്തോളം ജീവനക്കാരുണ്ടായിരുന്ന മണവാളക്കുറുച്ചി ഐ.ആര്‍.ഇ.യുടെ പ്രവര്‍ത്തനം കഴിഞ്ഞ ചില വര്‍ഷങ്ങളായി മന്ദഗതിയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി അനുമതിയും തമിഴ്‌നാട് സര്‍ക്കാരിന്റെ ട്രാന്‍സ്‌പോര്‍ട്ടിങ് അനുമതിയും ലഭിക്കാതായതോടെ കഴിഞ്ഞ ജനുവരിയില്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച പ്രവര്‍ത്തനം പുനരാരംഭിച്ചത്.