നാഗര്‍കോവില്‍: കഴിഞ്ഞ പത്തുദിവസമായി കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തുവന്ന വേനല്‍മഴ വെള്ളിയാഴ്ച ശക്തി പ്രാപിച്ചു. വെള്ളിയാഴ്ച നാഗര്‍കോവില്‍, ശുചീന്ദ്രം, മാര്‍ത്താണ്ഡം, തക്കല, കുലശേഖരം ഉള്‍െപ്പടെയുള്ള സ്ഥലങ്ങളില്‍ പരക്കെ മഴപെയ്തു. ഉച്ചയോടെ പെയ്ത മഴ രണ്ടുമണിക്കൂറോളം ശക്തിയായി തുടര്‍ന്നു. മഴയ്‌ക്കൊപ്പം ഇടിയും മിന്നലും ഉണ്ടായിരുന്നു.