നാഗര്‍കോവില്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടില്‍ എത്തിയതില്‍ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലയിലെ ഡി.എം.കെ., കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകളില്‍ കരിങ്കൊടി കെട്ടി. എം.എല്‍.എ. മാരായ രാജേഷ് കുമാര്‍, ആസ്റ്റിന്‍, സുരേഷ്!രാജന്‍, പ്രിന്‍സ് എന്നിവരുടെ വീടിനു മുന്നിലും കരിങ്കൊടികെട്ടി. കോണ്‍ഗ്രസ്, ഡി.എം.കെ., സി.പി.എം. ഓഫീസുകള്‍ക്കുമുന്നില്‍ കരിങ്കൊടി കെട്ടിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ കാവേരി മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ സംസ്ഥാനതലത്തില്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധമറിയിച്ചത്.