നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ ശക്തമായ ചൂടിന് ആശ്വാസമായി വേനല്‍മഴ തുടരുന്നു. കഴിഞ്ഞ മൂന്നിനാണ് ജില്ലയില്‍ വേനല്‍മഴയ്ക്കു തുടക്കമായത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായി മഴപെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ ഉച്ചതിരിഞ്ഞ് മഴപെയ്തുവരികയാണ്. മലയോരമേഖലകളില്‍ മഴയുടെ അളവ് കൂടുതലുണ്ട്. ബുധനാഴ്ചയും കുലശേഖരം, തൃപ്പരപ്പ്, പേച്ചിപ്പാറ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ശക്തിയായ മഴപെയ്തു.