നാഗര്‍കോവില്‍: ദളിത് പീഡനനിരോധനനിയമം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാരസമരം നടത്തി. നാഗര്‍കോവില്‍, തക്കല, കുളച്ചല്‍ ഭാഗങ്ങളില്‍ നടന്ന നിരാഹാരസമരത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. എം.എല്‍.എ.മാരായ പ്രിന്‍സ്, രാജേഷ് കുമാര്‍, ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.