നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ സഹകരണസംഘങ്ങളുടെ രണ്ടാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടന്നു. 115 സഹകരണസംഘങ്ങളിലാണ് തിരഞ്ഞെടുപ്പു നടന്നത്. ഇതില്‍ മൂന്നുസംഘങ്ങളില്‍ വോട്ടെടുപ്പില്ലാതെതന്നെ ഭരണസമിതിയംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ മൂന്നിന് ആദ്യഘട്ടമായി വോട്ടെടുപ്പു നടന്ന 114 സഹകരണസംഘങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍നിന്ന് പ്രസിഡന്റുമാരെ ശനിയാഴ്ച തിരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം തിങ്കളാഴ്ചയാണ്. നാലു ഘട്ടമായിട്ടാണ് ജില്ലയില്‍ സഹകരണസംഘങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.