നാഗര്‍കോവില്‍: കന്യാകുമാരിയിലെ തുറമുഖ പദ്ധതി കാലതാമസം കൂടാതെ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ജില്ലയില്‍ ബന്ദ് നടത്തുമെന്ന് ബി.ജെ.പി. അറിയിച്ചു. പദ്ധതിക്കെതിരേ ശനിയാഴ്ച കളക്ടറേറ്റിനുമുന്നില്‍ എതിര്‍വിഭാഗം പ്രകടനത്തിന് തയ്യാറെടുക്കുകയാണ്.

കന്യാകുമാരി മണക്കുടിഭാഗത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യസമ്പത്തിനും നാശമുണ്ടാക്കുമെന്നാരോപിച്ചാണ് പ്രതിഷേധക്കാരുടെ തുടര്‍ സമരങ്ങള്‍ നടക്കുന്നത്. കര്‍ശന നിബന്ധനകളോടെ പ്രകടനത്തിന് പോലീസ് അനുമതി നല്‍കിയിട്ടുണ്ട്.