നാഗര്‍കോവില്‍: ആധുനിക സംവിധാനങ്ങളോടെ നാഗര്‍കോവിലില്‍ ബസ് പോര്‍ട്ട് നിര്‍മിക്കുമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിനാവശ്യമായ 20 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ടൗണ്‍ പരിധിയില്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വെട്ടുവെന്നിയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എന്തു തടസ്സങ്ങള്‍ സൃഷ്ടിച്ചാലും ജില്ലയില്‍ തുറമുഖപദ്ധതി നടപ്പിലാക്കും. നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജിനെ 150 കോടി ചെലവില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കാനുള്ള പദ്ധതിയും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. തടസ്സങ്ങള്‍ നീക്കി ഇ.എസ്.ഐ. ആശുപത്രിക്ക് ഡിസംബറില്‍ തറക്കല്ലിടും. 2018 ഡിസംബറിനുള്ളില്‍ കന്യാകുമാരി ജില്ലയില്‍ തുറമുഖം, വിമാനത്താവളം, ബസ് പോര്‍ട്ട്, മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.