നാഗര്‍കോവില്‍: നാഗര്‍കോവില്‍ ജില്ലാക്കോടതി വളപ്പില്‍ പുതുതായി നിര്‍മിച്ച കോടതിമന്ദിരങ്ങളുടെ ഉദ്ഘാടനം ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി ഉദ്ഘാടനം ചെയ്തു.

ജില്ലാക്കോടതി വളപ്പില്‍ അതിവേഗ കോടതി, കുടുംബ കോടതി, അഡീഷണല്‍ മഹിളാ കോടതി, പദ്മനാഭപുരം കോടതിയില്‍ രണ്ടാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, ഇരണിയലില്‍ അതിവേഗ കോടതി, ഇരണിയലില്‍ അഡീഷണല്‍ ജില്ലാ മുന്‍സിഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവയ്ക്കാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത്.