നാഗര്‍കോവില്‍: അയോധ്യയില്‍ നിന്ന് തിരിച്ച രാമരാജ്യരഥം വ്യാഴാഴ്ച വൈകുന്നേരം കന്യാകുമാരിയില്‍ എത്തി. ജില്ലാ അതിര്‍ത്തിയായ ആരുവാമൊഴിയില്‍ സ്വീകരണച്ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വെള്ളമഠം, ഒഴുകിനശ്ശേരി, കോട്ടാര്‍ വഴി രാത്രിയോടെ നാഗര്‍കോവില്‍ ചെട്ടികുളത്തില്‍ എത്തി. വെള്ളിയാഴ്ച രാവിലെ 6-ന് ചെട്ടികുളത്തു നിന്ന് തിരിക്കുന്ന രഥം വില്ലുക്കുറി, തക്കല, മാര്‍ത്താണ്ഡം, മേല്‍പ്പുറം, കളിയിക്കാവിള വഴി കേരളത്തിലെത്തും.