നാഗര്‍കോവില്‍: സ്വാമിത്തോപ്പ് അയ്യാ വൈകുണ്ഠപതിയുടെ നിയന്ത്രണം തമിഴ്‌നാട് ദേവസ്വം ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ പതിക്കുമുന്നില്‍ നിരാഹാര സമരം നടത്തി. തലമുറകളായി പിന്‍തുടരുന്ന രീതികള്‍ക്ക് മാറ്റം വരുത്താനോ, അവകാശം വിട്ടുനല്‍കാനോ വിശ്വാസികള്‍ തയ്യാറാകില്ലെന്നും സമരക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം മാറ്റുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നിരാഹാരസമരത്തിന് നേതൃത്വം നല്‍കിയ മഠാധിപതി ബാലപ്രജാധിപതി അറിയിച്ചു. ബാലജനാധിപതി, ബാലലോകാധിപതി ഉള്‍പ്പെടെയുള്ളവരും സമരത്തില്‍ പങ്കെടുത്തു.