നാഗര്‍കോവില്‍: സ്വാമിതോപ്പ് അയ്യാ വൈകുണ്ഠപതിയില്‍ കന്യാകുമാരി ദേവസ്വം അവകാശം ഉന്നയിക്കുന്നതില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ അയ്യാതോപ്പില്‍ ഉപവാസ സമരം നടത്തും. തലമുറകളായി സംരക്ഷിക്കപ്പെടുന്ന അവകാശങ്ങള്‍ വിട്ടുകൊടുക്കാനാകില്ലെന്നും അവകാശങ്ങള്‍ സംരക്ഷിക്കാനാണ് പ്രതിഷേധമെന്നും മഠാധിപതി ബാല പ്രജാധിപതി പത്രസമ്മേളനത്തില്‍ പറഞ്ഞു.