ശിവഗിരി: മഹാസമാധി മന്ദിരത്തില്‍ ഗുരുദേവപ്രതിമ പ്രതിഷ്ഠിച്ചതിന്റെ കനകജൂബിലിയാഘോഷത്തിന് 1001 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ദൈവദശകം ഒഡീസിയിലേക്ക് വിവര്‍ത്തനം ചെയ്ത ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെ യോഗത്തില്‍ ആദരിച്ചു.

സ്വാമി പ്രകാശാനന്ദ, എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, വ്യവസായി എം.എ.യൂസഫലി എന്നിവര്‍ മുഖ്യരക്ഷാധികാരികളാണ്. സ്വാമി വിശുദ്ധാനന്ദ(പ്രസിഡന്റ്), സ്വാമി സാന്ദ്രാനന്ദ(ജനറല്‍ സെക്രട്ടറി), സ്വാമി ശാരദാനന്ദ(ട്രഷറര്‍), സ്വാമി സച്ചിദാനന്ദ(ആഘോഷകമ്മിറ്റി സെക്രട്ടറി), സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, സ്വാമി ധര്‍മചൈതന്യ(ജോയിന്റ് സെക്രട്ടറി) എന്നിവരടങ്ങുന്നതാണ് കേന്ദ്രകമ്മിറ്റി.
 
എം.ഐ.ദാമോദരന്‍ ചെയര്‍മാനും വി.ജോയി എം.എല്‍.എ. വര്‍ക്കിങ് ചെയര്‍മാനും അജി എസ്.ആര്‍.എം. ജനറല്‍ കണ്‍വീനറുമായിരിക്കും. ധര്‍മസംഘംട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാമി സച്ചിദാനന്ദ ആഘോഷപരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു.