കരിക്കകം ക്ഷേത്രത്തിൽ ഭക്തർ നടയ്ക്കുവെച്ച കതിർ കാള
തിരുവനന്തപുരം: കരിക്കകം പൊങ്കാലയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എം വിക്രമന്‍ നായരും സെക്രട്ടറി എം ഭാര്‍ഗവന്‍ നായരും അറിയിച്ചു. 13നാണ് പൊങ്കാല ചടങ്ങുകള്‍ നടക്കുക. പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി തങ്കരഥത്തില്‍ ദേവിയുടെ എഴുന്നള്ളത്ത് 12-04-2022 ന് നടക്കും. രാവിലെ 8.30ന് ഉച്ചപൂജ, ദീപാരാധന കഴിഞ്ഞ് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയില്‍ നിന്ന് തുടങ്ങും.
13-ന് പൊങ്കാല സര്‍പ്പിക്കാനെത്തുന്ന ഭക്തജനങ്ങള്‍ കര്‍ശനമായും ഹരിത ചട്ടം പാലിക്കണമെന്നും ട്രസ്റ്റ് അറിയിച്ചു. പൊങ്കാല തര്‍പ്പണത്തിന് ആവശ്യമായ ശാന്തിക്കാരെ നിയോഗിച്ചിട്ടുണ്ട്. ഭക്തരുടെ സുരക്ഷയൊരുക്കുന്നതിനായി പോലീസുകാരുടെയും വനിതാ പോലീസുകാരുടെയും ഷാഡോ പോലീസ്, അഗ്‌നിശമന സേനയുടെയും സേവനം ലഭ്യമാക്കുന്നതാണ്. കൂടാതെ ക്ഷേത്ര പരിസരത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് കര്‍ശന നിരീക്ഷണമുണ്ടാകും.
കുടിവെള്ള വിതരണത്തിന് നഗരസഭയും ജലവകുപ്പും താത്കാലിക ടാങ്കുകളും പൊതുടാപ്പുകളും സ്ഥാപിച്ച് ജലവിതരണം നടത്തും. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പില്‍ നിന്നുള്ള ജവാന്മാരും കുടിവെള്ള വിതരണം നടത്തും.
പൊങ്കാല ദിവസം പുലര്‍ച്ചെ അഞ്ചുമണി മുതല്‍ ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും ക്ഷേത്ര പരിസരത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തും. പൊങ്കാല കഴിഞ്ഞ് ഭക്തര്‍ക്ക് തിരികെ പോകാനായി ഹൈവേയുടെ ഇരുവശത്തും ബസുകള്‍ ക്രമീകരിക്കും.
ഭക്തരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പിന്റെയും മറ്റ് ആശുപത്രികളുടെയും സേവാഭാരതിയുടെയും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനം ലഭ്യമായിരിക്കും, പൊങ്കാല ദിവസം അന്നദാനം നടത്തുന്ന സംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും ക്ഷേത്രം ട്രസ്റ്റിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതി വാങ്ങേണ്ടതാണ്. അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്നവര്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ഹരിത ചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് ക്ഷേത്രപരിസരത്ത് ക്യാമ്പ് ചെയ്ത് കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തും.
നിയന്ത്രണങ്ങള്‍ പാലിക്കാതെ അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.
ക്ഷേത്ര ചടങ്ങുകള്‍
രാവിലെ
3.50 ന് പള്ളിയുണര്‍ത്തല്‍
4.00 ന് നിര്‍മാല്യ ദര്‍ശനം
4.15ന് അഭിഷേകം
5.00ന് അലങ്കാര ദീപാരാധന
5.30ന് ഗണപതി ഹോമം
6.30ന് എതിര്‍ത്ത പൂജ
7.00ന് പന്തീരടി പൂജ
7.15ന് നവകം
7.45ന് കലശാഭിഷേകം
8.30ന് ഉച്ചപൂജ
9.00ന് പുറത്തെഴുന്നള്ളത്ത്
രാത്രി എഴുന്നള്ളത്ത് മടങ്ങി വന്നതിന് ശേഷം ദീപാരാധന, അത്താഴപൂജ, നടയടയ്ക്കല്‍, പള്ളിയുറക്കം.
Content Highlights: karikkakom pongala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..