.
തിരുവനന്തപുരം: മദ്യം, ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ഉപയോഗത്തിനെതിരെ "ജനബോധൻ- 2022" എന്ന പേരിൽ ഒരു ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. തൈക്കാട് ഗാന്ധിഭവനിൽ സംഘടിപ്പിച്ച ക്യാമ്പയിൻ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 2 വരെ നീളുന്ന തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഒരു ലഹരി വിരുദ്ധ സന്ദേശ യാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്നു ഗാന്ധി ഭവനിൽ നടന്ന കലാ പരിപാടികൾ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് നേത്യത്വം നല്കി.സാമൂഹിക ഉന്നമനത്തിനായി വളരെ മഹത്തായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഗാനങ്ങളാണ് ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് വേദിയിൽ ആലപിച്ചത്.തൈക്കാട് ഗാന്ധി ഭവനിൽ നടന്ന ജനബോധൻ-2022 ൽ "ജീവിതം തന്നെ ലഹരിയാക്കാം" എന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ.അരുൺ ബി നായർ രചിച്ച പുസ്തകം അദ്ദേഹം തന്നെ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് സമ്മാനിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..