ബഹിരാകാശ സാങ്കേതികവിദ്യയിലെ നവീകരണം അത്യന്താപേക്ഷിതം - കേന്ദ്രമന്ത്രി


കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഓണ‍ലൈനായി സംസാരിക്കുന്നു

തിരുവനന്തപുരം: ബഹിരാകാശ സാങ്കേതികവിദ്യയിലെ നൂതനാശയങ്ങൾ ഇന്ത്യയുടെ പുതിയ സാങ്കേതിക കാലഘട്ടത്തിന് അത്യന്താപേക്ഷിതമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് എൻജിനീയേഴ്‌സും (ഐഎൻഎഇ) ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനും (ഐഎസ്ആർഒ) സംയുക്തമായി സംഘടിപ്പിച്ച എൻജിനീയേഴ്‌സ് കോൺക്ലേവ്-2022ന്റെ ഉദ്ഘാടന ചടങ്ങിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ വലിയമലയിലുള്ള ഐഎസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലാണ് (എൽപിഎസ്‌സി) മൂന്നുദിവസത്തെ സമ്മേളനം നടക്കുന്നത്. ബഹിരാകാശ മേഖലയിലെ നൂതനാശയങ്ങളും ഗവേഷണങ്ങളും നമ്മുടെ സാങ്കേതിക ആവാസവ്യവസ്ഥയുടെ സമീപമേഖലകളുടെ വികസനത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ യുവജനങ്ങൾക്ക് ലോകോത്തര ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ ഇന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പുതുതലമുറ സാങ്കേതികവിദ്യകളുടെ വികസനത്തിന് പിന്നിൽ ഇന്ത്യൻ സംരംഭകരെ കാണേണ്ടത് കേന്ദ്ര സർക്കാരിന്റെ അഭിലാഷമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ, അവസരങ്ങൾ, സാങ്കേതികവിദ്യ, ഭാവിയിലേക്കുള്ള കഴിവുകൾ എന്നിവ എങ്ങനെ വികസിപ്പിക്കാമെന്ന് ചർച്ച ചെയ്യാൻ അദ്ദേഹം കോൺക്ലേവിൽ ആവശ്യപ്പെട്ടു.

ഐഎസ്ആർഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ എസ്. സോമനാഥ് മുഖ്യപ്രഭാഷണം നടത്തി. ബഹിരാകാശമേഖലയുടെ വളർച്ചയ്ക്ക് വ്യവസായങ്ങളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും പങ്കാളിത്തം പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. കാർഷികമേഖലയിൽ അധിക ഉപഗ്രഹങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എൽപിഎസ്‌സി ഡയറക്ടർ ഡോക്ടർ വി. നാരായണൻ സ്വാഗതവും ഐഎൻഎഇ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ശോഭിത് റായ് (റിട്ട) നന്ദിയും പറഞ്ഞു. ഐഎസ്ആർഒ കേന്ദ്രങ്ങളുടെയും പ്രമുഖ എയ്‌റോസ്‌പേസ് സംരംഭങ്ങളുടെയും എൻജിനീയറിങ് എക്‌സിബിഷൻ വിഎസ്‌എസ്‌സി, ഐഐഎസ്‌ടി ഡയറക്ടർ ഡോ ഉണ്ണികൃഷ്ണൻ നായർ എസ്., ഐഐഎസ്‌യു ഡയറക്ടർ ഡോക്ടർ ഡി. സാം ദയാല ദേവ് എന്നിവർ ഉദ്ഘാടനം ചെയ്തു.

എൻജിനീയറിംഗ് ശാസ്ത്ര സാങ്കേതിക രംഗത്തെ വികസനം, വളര്‍ച്ചയുടെ നയപരമായ പ്രശ്‌നങ്ങള്‍, വികസനത്തിന്റെ വേഗത്തിലുള്ള ആവശ്യകത, മാനവ വിഭവശേഷി മുതലായവയുമായി ബന്ധപ്പെട്ട പ്രധാന ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള എൻജിനീയര്‍മാരുടെ വാര്‍ഷിക പരിപാടിയാണ് എൻജിനീയേഴ്‌സ് കോണ്‍ക്ലേവ്. എൻജിനീയേഴ്‌സ് കോൺക്ലേവ്-2022 ഒക്‌ടോബർ 15 ന് സമാപിക്കും. ഐഎസ്ആര്‍ഒ സെന്ററുകളുടെ ഡയറക്ടര്‍മാര്‍, ഐഎന്‍എഇ ഫെല്ലോകള്‍, രാജ്യത്തെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങി നാനൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ഖാദി മേളയും കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

Content Highlights: Engineers Conclave 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented