പോത്തൻകോട് ചിറ്റിക്കര പാറമടയുടെ സംരക്ഷണഭിത്തിയുടെ നിർമാണം നിലച്ചിരിക്കുന്നു
പോത്തൻകോട്: പോത്തൻകോട്ടെ ചിറ്റിക്കര പാറമടയിൽ സംരക്ഷണഭിത്തിയുടെ നിർമാണം നിലച്ചിട്ട് ഒരുമാസമായി.
ഞായറാഴ്ച എഴുപതുകാരി ഇവിടെ വീണുമരിച്ചിരുന്നു. ഇതോടെ ചിറ്റിക്കര പാറമടയിൽ വീണുമരിച്ചവരുടെ എണ്ണം അഞ്ചായി.
സംരക്ഷണഭിത്തിയുടെ പ്രാരംഭഘട്ടജോലികൾ ചെയ്തതൊഴിച്ചാൽ ഇവിടെ മറ്റുപണികളൊന്നും ചെയ്തിട്ടില്ല. റോഡിനോട് ചേർന്നുകിടക്കുന്ന പാറമടയുടെ വശങ്ങളിൽ കോൺക്രീറ്റിട്ട് കമ്പികൾ തൂണുകൾക്കായി സ്ഥാപിച്ച നിലയിലാണ്.
ഇരുന്നൂറടിയിലേറെ ആഴമുള്ള പാറമടയിൽ ഇപ്പോഴും നൂറ്റമ്പതിലടിയിലേറെ വെള്ളമുണ്ട്.
നിർമാണപ്രവർത്തനങ്ങൾക്ക് ഇവിടെനിന്നു ടാങ്കറുകളിൽ ദിവസേന വെള്ളം കൊണ്ടുപോകുന്നുണ്ട്. പാറമടയുടെ സംരക്ഷണഭിത്തി നിർമാണം വേഗത്തിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.