തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമസമിതിക്കു മുന്നിലെ സമരം അനുപമ അവസാനിപ്പിച്ചേക്കും.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനന്ദ എന്നിവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ വിളിക്കാനും വ്യാഴാഴ്ച രാത്രി ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

അനുപമയെ മുന്‍നിര്‍ത്തിയുള്ള സമരത്തിനു പകരം ഷിജുഖാനെയും സുനന്ദയെയും പുറത്താക്കുന്നതിന് നിയമപരമായ മാര്‍ഗങ്ങള്‍ തേടും.

ഇതിനായി ദേശീയതലത്തിലുള്ള വിദഗ്ദ്ധരായ അഭിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചു.

അനുപമയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ശിശുക്ഷേമസമിതിക്കു കൈമാറിയ പിതാവ് ജയചന്ദ്രനെതിരേയും നടപടി ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.