ന്‍ഡ്രോയിഡ് ബ്രൗസറുകളുടെ പട്ടികയിലേക്ക് അങ്ങനെ മറ്റൊരു ബ്രൗസര്‍ കൂടി കടന്നുവന്നിരിക്കുന്നു. മൈക്രോസോഫ്റ്റ് എഡ്ജ്. കഴിഞ്ഞയാഴ്ചയാണ് ബ്രൗസര്‍ ബീറ്റാ പതിപ്പില്‍ നിന്നും മാറി മുഴുവന്‍ രൂപത്തില്‍ പ്ലേസ്റ്റോറില്‍ ലഭ്യമായത്. ഇതിനോടകം പത്ത് ലക്ഷത്തിലധികം ആളുകള്‍ മൈക്രോസോഫ്റ്റ് എഡ്ജ് പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 

കാഴ്ചയിലും രൂപകല്‍പനയിലും ഏറെ ലളിതമാണ് മൈക്രോസോഫ്റ്റ് എഡ്ജ് എന്ന് പറയാം. ഗൂഗിളിന്റെ ബ്ലിങ്ക് എഞ്ചിന്‍ ഉപയോഗിച്ചാണ് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയിഡ് 4.4 പതിപ്പിന് മുകളിലും ഫോണുകളില്‍ എഡ്ജ് ബ്രൗസര്‍ ഉപയോഗിക്കാന്‍ സാധിക്കും.

മൈക്രോസോഫ്റ്റ് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയാണെങ്കില്‍ സ്മാര്‍ട്‌ഫോണുകളില്‍ സെര്‍ച്ച് ചെയ്തിരുന്ന കാര്യങ്ങള്‍ വിന്‍ഡോസ് 10 കമ്പ്യൂട്ടറുകളിലെ  എഡ്ജ് ബ്രൗസറുകളിലും തുടരാന്‍ സാധിക്കും.

ഒക്ടോബറിലാണ് ബ്രൗസറിന്റെ പ്രിവ്യൂ പതിപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയത്. മൈക്രോസോഫ്റ്റിന്റെ  വേഡ്, എക്‌സെല്‍, പവര്‍പോയിന്റ്, വണ്‍ഡ്രൈവ് തുടങ്ങിയവയ്ക്കും ആന്‍ഡ്രോയിഡ് ആപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. നിരവധി ആളുകളാണ് ഈ ആപ്ലിക്കേഷനുകളും  ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. 

എന്തായാലും ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നപോലെ തന്നെ സുഖകരമാണ് എഡ്ജിന്റെയും ഉപയോഗം. ക്രോം ബ്രൗസര്‍ ഹോം പേജിന് സമാനമാണ് എഡ്ജ് ബ്രൗസറിന്റെയും ഹോം പേജ്. ബിങ്, ഗൂഗിള്‍, യാഹൂ എന്നീ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനുകള്‍ ബ്രൗസറില്‍ ലഭ്യമാണ്. വോയ്‌സ് സെര്‍ച്ച്, ക്യൂആര്‍ സ്‌കാനര്‍ തുടങ്ങിയ സംവിധാനങ്ങളും ബ്രൗസറില്‍ ലഭ്യമാണ്.