ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ നിന്നും മനുഷ്യക്കടത്തില്‍ നിന്നും ഫെയ്‌സ്ബുക്കും ഗൂഗിളും ലാഭമുണ്ടാക്കുന്നുവെന്ന് ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സി. വേശ്യാവൃത്തിയിലകപ്പെടുന്ന സ്ത്രീകള്‍ വില്‍ക്കപ്പെടുന്നത് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണെന്നും ഏജന്‍സി ആരോപിക്കുന്നു. പോപ് അപ്പ് ബ്രോത്തല്‍സ് എന്ന് വിളിക്കുന്ന താല്‍കാലിക വേശ്യാലയങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് പരസ്യം ചെയ്യുന്നതും കച്ചവടമുറപ്പിക്കുന്നതും.

ലൈംഗിക ചൂഷണത്തിനും മനുഷ്യക്കടത്തിനുമായി ആളുകള്‍ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളും പ്രയോജനപ്പെടുത്തുകയാണ്. അതിനവസരം നല്‍കുന്ന ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ അവ തിരിച്ചറിയുകയും ഈ രീതിയിലുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കുകയും വേണമെന്നും നാഷണല്‍ ക്രൈം ഏജന്‍സി പറഞ്ഞു.

ഹൈഡ് പാര്‍ക്ക്, സെന്‍ട്രല്‍ ലണ്ടന്‍ എന്നിവിടങ്ങളിലും കോണ്‍വാള്‍ മുതല്‍ പീക്ക് ഡിസ്ട്രിക്ട് വരെയുള്ളയിടങ്ങളിലും ഇത്തരത്തിലുള്ള താല്‍കാലിക വേശ്യാലയങ്ങളും സെക്‌സ് ക്ലബുകളും കണ്ടെത്തിയതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഉപഭോക്താക്കളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് മനുഷ്യക്കടത്ത് സംബന്ധിച്ച ഉള്ളടക്കങ്ങള്‍ അവ സ്വന്തം പ്ലാറ്റ്‌ഫോമില്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്നും അത് അവര്‍ ചെയ്യണമെന്നും എന്‍സിഎ പറഞ്ഞു.

ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വം അവ പ്രസിദ്ധീകരിക്കപ്പെടുന്ന വെബ്‌സൈറ്റുകള്‍ക്ക് നല്‍കുന്നതിനുള്ള നിയമം രൂപീക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടിഷ് ഭരണകൂടം.

മനുഷ്യക്കടത്തിന് അറിഞ്ഞുകൊണ്ട് സഹായിക്കുകയും, പിന്തുണയ്ക്കുകയും സൗകര്യമൊരുക്കുകയും ചെയ്യുന്ന ഇന്റര്‍നെറ്റ് സ്ഥാപനങ്ങളെ ലക്ഷമിട്ട് നിയമ നിര്‍മ്മാണത്തിന് അമേരിക്കയും നടപടികള്‍ സ്വീകരിച്ചുവരികയാണ്,

ontent Highlights: Facebook and Google are making profits from prostitution and human trafficking alleges NCA