സില്‍സില ഇവിടെയേ ഉണ്ടാകൂ എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. കൊറിയന്‍ പോപ് താരം 'സൈ'യുടെ 'ഗാങ്ണം സ്‌റ്റൈല്‍' എന്ന യുട്യൂബ് വീഡിയോ കണ്ടുനോക്കൂ...സിന്‍സിലയില്‍ കുറഞ്ഞ ഒന്നുമല്ല അത്!

സിന്‍സില പോലെ തോന്നുമെങ്കിലും, സംഭവം സൂപ്പര്‍ഹിറ്റാണ്. യുട്യൂബില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലേ ചെയ്ത വീഡിയോ എന്ന ഔദ്യോഗിക റിക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് 'ഗാങ്ണം സ്‌റ്റൈല്‍'.

കൊറിയന്‍ കൊമേഡിയനും പോപ് താരവുമായ 34-കാരന്‍ പാര്‍ക്ക് ജേ-സാങ് ആണ് 'സൈ' (PSY) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത. കഴിഞ്ഞ ജൂലായില്‍ 15 ന് യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത 'ഗാങ്ണം സ്‌റ്റൈല്‍' ഇതിനകം 81 കോടിയിലേറെ തവണ പ്ലേ ചെയ്തുകഴിഞ്ഞു.

ദിവസവും ശരാശരി 110 ലക്ഷം തവണ വീതം പ്ലേ ചെയ്യപ്പെടുന്ന ഗന്നം സ്‌റ്റൈല്‍, ജസ്റ്റിന്‍ ബീബറിന്റെ 'ബേബി' ('Baby') യുടെ റിക്കോര്‍ഡാണ് യുട്യൂബില്‍ മറികടന്നിരിക്കുന്നത്.

ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളില്‍ സമ്പന്നര്‍ പാര്‍ക്കുന്ന ഗന്നം പ്രദേശത്തെ ഉപഭോഗസംസ്‌കാരത്തെ കളിയാക്കുന്നതാണ് ഗന്നം സ്‌റ്റൈല്‍. സമ്പന്നര്‍ ബീച്ചിലും പാര്‍ക്കിലുമൊക്കെ ധരിക്കുന്ന തരത്തിലുള്ള പൊങ്ങച്ചവേഷങ്ങളും സണ്‍ഗ്ലാസുമൊക്കെ അണിഞ്ഞാണ് വീഡിയോയില്‍ സൈ പ്രത്യക്ഷപ്പെടുന്നത്.

സില്‍സിലയ്ക്ക് ഒട്ടേറെ പാരഡികള്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടതുപോലെ, ഗന്നം സ്‌റ്റൈല്‍ അനുകരിച്ചും അനേകം വിഡിയോകള്‍ ഇതിനകം യുട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടുകഴിഞ്ഞു.

എം.ടി.വി. യൂറോപ്പ് മ്യൂസിക് അവാര്‍ഡ്‌സില്‍ ഈ വര്‍ഷത്തെ മികച്ച വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ട ഗന്നം സ്റ്റൈല്‍, 28 രാജ്യങ്ങളില്‍ നമ്പര്‍ വണ്‍ ആണ്.

മാത്രമല്ല, യുട്യൂബില്‍ ഏറ്റവും കൂടുതല്‍ 'liked' വീഡിയോ എന്ന നിലയ്ക്ക് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡില്‍ ഇടംനേടുകയും ചെയ്തു ഗാങ്ണം സ്‌റ്റൈല്‍. 53 ലക്ഷം 'ലൈക്കു'കളാണ് ഈ വീഡിയോയ്ക്ക് ഇതിനകം ലഭിച്ചിട്ടുള്ളത്.യുട്യൂബില്‍ ഏറ്റവും തവണ പ്ലേ ചെയ്യപ്പെട്ട 10 വീഡിയോകളില്‍ അടുത്ത ഒന്‍പതെണ്ണത്തിന്റെ വിവരം ചുവടെ -


2. Justin Bieber ft. Ludacris, 'Baby' - പ്ലേ ചെയ്തത് 80 കോടി തവണ
3. 'Jennifer Lopez ft. Pitbull, 'On the Floor' - 62.4 കോടി തവണ
4. Eminem ft. Rihanna, 'Love the Way You Lie' - 51.6 കോടി
5. LMFAO, 'Party Rock Anthem' - 50.2 കോടി
6. Shakira, 'Waka Waka (This Time for Africa)' - 50 കോടി
7. 'Charlie bit my finger – again!' - 49.7 കോടി
8. Lady Gaga, 'Bad Romance' - 49.7 കോടി
9. Michel Telo, 'Ai Se Eu Te Pego' - 46 കോടി
10. Eminem, 'Not Afraid' - 37.5 കോടി