കോഴിക്കോട്: സംസ്ഥാനത്തുടനീളം വോഡഫോണ്‍ ഐഡിയ (വി) നെറ്റ് വര്‍ക്കുകള്‍ തകരാറിലായത് മണിക്കൂറുകളോളം ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കി. എന്നാൽ പ്രശ്നം പരിഹരിച്ചതായി വി അറിയിച്ചു.

ഒന്നിലധികം സ്ഥലങ്ങളിൽ ഫൈബർമുറിഞ്ഞതാണ് തകരാറിന് കാരണമായതെന്ന് കമ്പനി പറയുന്നു. പ്രശ്നം പരിഹരിച്ചുവെന്നും ഫൈബർ മുറിയാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും  വോഡഫോൺ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 

കേരളത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും മുംബൈ, ചെന്നൈ, പുനെ എന്നിവിടങ്ങളിലും പ്രശ്‌നം രൂക്ഷമായിരുന്നുലെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.  നിരവധി ഉപയോക്താക്കള്‍ തങ്ങള്‍ക്ക് നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുമായി ട്വിറ്ററിലൂടെ രംഗത്തെത്തുകയും ചെയ്തു.

Content Highlights: vodafone idea vi network down