വിവിധ നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുന്നതിന് ഉപയോക്താക്കളില്‍നിന്ന് ഒരിക്കലും അധിക ചാര്‍ജ് ഈടാക്കിയിട്ടില്ലെന്ന് വോഡഫോണ്‍ ഐഡിയ. നിരക്കുകളില്‍ മാറ്റമില്ലാതെ സേവനങ്ങളെല്ലാം തുടര്‍ന്നും ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു.
വി (വോഡഫോണ്‍ ഐഡിയ) അണ്‍ലിമിറ്റഡ് പായ്ക്കിലൂടെ വിയുടെ ഉപയോക്താക്കളെല്ലാം പൂര്‍ണമായും പരിധിയില്ലാത്ത സേവനങ്ങള്‍ ആസ്വദിക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും എല്ലാ നെറ്റ് വര്‍ക്കുകളിലുമുള്ള അവരുടെ സുഹൃത്തുക്കളേും ബന്ധുക്കളേയുമെല്ലാം വിലക്കുകളില്ലാതെ വിളിക്കാന്‍ സാധിക്കിമെന്നും വോഡഫോണ്‍ ഐഡിയ പറഞ്ഞു.
ഇന്റര്‍കണക്ട് യൂസര്‍ ചാര്‍ജുകള്‍ (ഐയുസി) റദ്ദാക്കപ്പെടുമ്പോള്‍ വെള്ളിയാഴ്ച മുതല്‍ മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് വിളിക്കുന്നതിന് പ്രത്യേക നിരക്ക് ഈടാക്കുന്നത് നിര്‍ത്തലാക്കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചതിന് പിന്നാലെയാണ് തങ്ങള്‍ ഇതുവരെയും ഉപയോക്താക്കളില്‍നിന്ന് അധികനിരക്ക് ഈടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി വോഡഫോണ്‍ ഐഡിയ രംഗത്തെത്തിയത്.
ഉപയോക്താക്കളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ വോഡഫോണ്‍ ഐഡിയയുടെ സ്ഥാനം. 27.2 കോടി ഉപയോക്താക്കളാണ് വിയ്ക്കുള്ളത്. എയര്‍ടെലിന് 29.4 കോടി ഉപയോക്താക്കളും റിലയന്‍സ് ജിയോയ്ക്ക് 40.6 കോടി ഉപയോക്താക്കളുമുണ്ട്.
Content Highlights: Vodafone Idea says they never charged additional IUC from users and nothing will be changed