പ്രീപെയ്ഡ് പ്ലാനുകളില്‍ ഇരട്ടി ഡാറ്റ വാഗ്ദാനം ചെയ്ത് 'ഡബിള്‍ ഡാറ്റ ഓഫര്‍' അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ (വി). അതായത് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഒരു റീച്ചാര്‍ജില്‍ ഇതുവരെ ലഭിച്ചിരുന്നത് എങ്കില്‍ ഇനിമുതല്‍ അതേ റീച്ചാര്‍ജില്‍ മൂന്ന് ജിബി പ്രതിദിന ഡാറ്റ ലഭിക്കും.
299 രൂപ, 449 രൂപ, 699 രൂപ എന്നീ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിലാണ് വി ഇരട്ടി ഡാറ്റ നല്‍കുന്നത്.
299 രൂപയുടെ പ്ലാനില്‍ രണ്ട് ജിബി ഡാറ്റയ്ക്ക് പകരം നാല് ജിബി പ്രതിദിന ഡാറ്റ ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി. 449 രൂപയുടെ പ്ലാനില്‍ ഇനി മുതല്‍ നാല് ജിബി ഡാറ്റ പ്രതിദിനം ലഭിക്കും. 56 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 699 രൂപയുടെ പ്ലാനില്‍ ഡബിള്‍ ഡാറ്റ ഓഫര്‍ പ്രകാരം നാല് ജിബി ഡാറ്റ ലഭിക്കും. 84 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.
ഇത് കൂടാതെ എല്ലാ നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും വിയുടെ ഓടിടി സേവനങ്ങളിലേക്കുള്ള പ്രവേശനവും ഈ പ്ലാനുകളില്‍ ലഭിക്കും.
Content Highlights: vodafone idea offers double data with prepaid plans