വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് പുതിയ താരിഫ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ മൂന്ന് മുതലാണ് പുതിയ നിരക്കുകളിലുള്ള സേവനങ്ങള്‍ ആരംഭിക്കുക. 19 രൂപയില്‍ തുടങ്ങി 2399 രൂപ വരെയുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് വോഡഫോണിനുള്ളത്. പരിധിയില്ലാത്ത കോളുകള്‍ ഇനിയുണ്ടാവില്ല. പകരം 1000 മിനിറ്റ് മുതല്‍ 3000 മിനിറ്റ് വരെയുള്ള സൗജന്യ കോള്‍ ആനുകൂല്യങ്ങളാണ് നല്‍കുക.
സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്നാണ് വോഡഫോണ്‍ ഐഡിയ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. എയര്‍ടെല്‍, ജിയോ തുടങ്ങിയ മറ്റ് കമ്പനികളും നിരക്ക് വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്.
ഡെയ്‌ലി ഡാറ്റാ പ്ലാനുകള്‍
വോഡഫോണിന്റെ പുതിയ 249 രൂപ, 299 രൂപ, 399 രൂപ പ്ലാനുകള്‍ക്കൊപ്പം യഥാക്രമം ദിവസേന 1.5 ജിബി, 2ജിബി, മൂന്ന് ജിബി ഡാറ്റ, 100 എസ്എംഎസ്, വോഡഫോണ്‍ റ്റു വോഡഫോണ്‍ (ഓണ്‍ നെറ്റ് കോള്‍) അണ്‍ലിമിറ്റഡ് കോളിങ്, മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് (ഓഫ് നെറ്റ് കോള്‍) 100 മിനിറ്റ് കോളിങ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും.
84 ദിവസം വാലിഡിറ്റിയുള്ള 599 രൂപ, 699 രൂപ പ്രീപെയ്ഡ് പ്ലാനുകള്‍ക്കൊപ്പം യഥാക്രമം 1.5 ജിബി, 2 ജിബി പ്രതിദിന ഡാറ്റയും 3000 മിനിറ്റ് ഓഫ് നെറ്റ് കോളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.
2399 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 1.5 ജിബി പ്രതിദിന ഡാറ്റയും പ്രതിദിനം 100 എസ്എംഎസും, 12,000 മിനിറ്റ് ഓഫ് നെറ്റ് കോളുകളും 365 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും.
ലിമിറ്റഡ് ഡാറ്റാ പ്ലാനുകള്‍
വോഡഫോണിന്റെ 149 രൂപയുടെ പ്ലാനിനൊപ്പം 1000 മിനിറ്റ് ഓഫ് നെറ്റ് കോളുകള്‍, 2 ജിബി ഡാറ്റ, 300 എസ്എംസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും.
379 രൂപയുടെ പ്ലാനില്‍ 3000 മിനിറ്റ് ഓഫ് നെറ്റ് കോളുകളും, 6 ജിബി ഡാറ്റയും 1000 എസ്എംഎസുകളും 84 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും.
699 രൂപയുടെ പ്ലാനില്‍ 12,000 മിനിറ്റ് ഓഫ് നെറ്റ് കോളുകളും 24 ജിബി ഡാറ്റയും 3600 എസ്എസും ഒരു വര്‍ഷത്തേക്ക് ലഭിക്കും.
മറ്റ് റീച്ചാര്‍ജുകള്‍
19 രൂപയുടേതാണ് വോഡഫോണിന്റെ ഏറ്റവും കുറഞ്ഞ റീച്ചാര്‍ജ് പ്ലാന്‍. ഇതില്‍ അണ്‍ലിമിറ്റഡ് ഓണ്‍ നെറ്റ് കോളിങ് സൗകര്യവും 150 എംബി ഡാറ്റയും 100 എസ്എംഎസും രണ്ട് ദിവസത്തേക്ക് ലഭിക്കും.
49 രൂപയുടെ പ്ലാനില്‍ 38 രൂപ ടോക്ക് ടൈമും 100 എംബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും.
79 രൂപയുടെ പ്ലാനില്‍ 64 രൂപ ടോക്ക് ടൈമും 200 എംബി ഡാറ്റയും ലഭിക്കും.
ആദ്യ റീച്ചാര്‍ജുകള്‍
പുതിയ വോഡഫോണ്‍ ആദ്യ റീച്ചാര്‍ജ് പ്ലാനുകള്‍ ഇങ്ങനെയാണ്. 97 രൂപ, 197 രൂപ, 297 രൂപ, 647 രൂപ,
ഇതില്‍ 97 രൂപയുടെ റീച്ചാര്‍ജില്‍ 45 രൂപ ടോക്ക് ടൈം, 100 എംബി ഡാറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും.
197 രൂപയുടെ പ്ലാനില്‍ രണ്ട് ജിബി ഡാറ്റ, 300 എസ്എംസ്, 1000 മിനിറ്റ് ഓഫ് നെറ്റ് കോളുകള്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും.
297 രൂപയുടെ പ്ലാനില്‍ ദിവസേന 1.5 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസ്, 1000 ഓഫ്‌നെറ്റ് മിനിറ്റുകള്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും.
647 രൂപയുടെ പ്ലാനില്‍ 1.5 ജിബി പ്രതിദിന ഡാറ്റയും, ദിവസേന 100എസ്എംഎസ്, 3000 മിനിറ്റ് ഓഫ് നെറ്റ് കോളുകള്‍ എന്നിവ 64 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും.
Content Highlights: vodafone idea limited new prepaid recharge plans