വോഡഫോണും ഐഡിയയും സംയോജിച്ച് പുതിയ ബ്രാന്‍ഡായി മാറിയ വിഐ പുതിയ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ പുറത്തിറക്കി. പ്ലാനിന് കീഴില്‍ ഉപയോക്താവിന് 100 ജിബി 4 ജി ഡാറ്റ 351 രൂപയ്ക്കാണ് ലഭിക്കുക.
56 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ മറ്റ് ഡാറ്റ പ്ലാനുകൾ പോലെ ഒരു പ്രതിദിന പരിധി ഈ പ്ലാനിന് ഉണ്ടാവില്ല . വിദ്യാർത്ഥികൾ, വീട്ടിൽ ജോലി ചെയ്യുന്നവർ, ഗെയിമർമാർ എന്നിവരുടെ ആവശ്യകതകൾ കണക്കിലെടുത്താണ് പ്ലാൻ പുറത്തിറക്കിയത് എന്ന് കമ്പനി പറയുന്നു.
നിലവിലെ കാലഘട്ടത്തി, ഡിജിറ്റൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഹരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം എന്ന് വിഐയുടെ വക്താവ് പറഞ്ഞു. കോവിഡ് കാലത്ത് ഓൺലൈനിന്റെ ആവശ്യകത ഏറെ വർധിച്ചിട്ടുണ്ട്. അതിനാൽതടസ്സമില്ലാതെ ഉപയോക്താക്കൾക്ക് ഇനി പുതിയ ഡാറ്റ പ്ലാൻ ആസ്വദിക്കാൻ കഴിയുമെന്നും വിഐയുടെ വക്താവ് ഉറപ്പ് നൽകി.
ഡാറ്റ പ്ലാനിന്റെ പുറമെ, ഇന്ത്യയുടെ ഏറ്റവും വലിയ 4 ജി നെറ്റവർക്ക് എന്ന് അവകാശപ്പെടുന്ന ഗിഗാനെറ്റ് പുറത്തിറക്കുമെന്നും വിഐ പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്ക് മികച്ച നെറ്റ്‌വർക്ക് അനുഭവം ഇതിൽ ലഭിക്കും എന്നും കമ്പനി പറഞ്ഞു.
Content highlights :VI launches Rs 351 prepaid data plan offers 100GB data