കൊച്ചി: ടെലികോം സേവന ദാതാവായ വിയുടെ ഓടിടി സേവനമായ വി മൂവീസ് & ടിവിയെ വി ആപ്പില്‍ (Vi App) സംയോജിപ്പിച്ചു. ഇതോടെ വി ആപ്പില്‍ വിപുലമായ സേവനങ്ങളും ഉള്ളടക്കങ്ങളും ലഭ്യമാവും. പ്രിയപ്പെട്ട പരിപാടികള്‍ വി ആപ്പിലൂടെ തന്നെ സ്ട്രീം ചെയ്യാം

വി ആപ്പിലൂടെ വി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ താഴെ പറയുന്നവയും ലഭ്യമാകും.

  • സീ ടിവി, സീ സിനിമ, കളേഴ്‌സ് എച്ച്ഡി, കളേഴ്‌സ് ഇന്‍ഫിനിറ്റി, ഡിസ്‌കവറി, എംടിവി, ഹിസ്റ്ററി ടിവി, സണ്‍ ടിവി, സീ ബംഗ്ലാ, അനിമല്‍ പ്ലാനറ്റ്, നിക്ക് എന്നിവയുള്‍പ്പടെ  450-ല്‍ ഏറെ ലൈവ് ടിവി ചാനലുകള്‍
  • മാതൃഭൂമി ന്യൂസ്, ഫ്‌ളവേഴ്‌സ്, സൂര്യ ടിവി, സൂര്യ മൂവീസ്, മനോരമ ന്യൂസ്, മഴവില്‍ മനോരമ, കൈറ്റ് വിക്ടേഴ്‌സ്, മീഡിയ വണ്‍, ജനം ടിവി, കൈരളി പീപ്പിള്‍, കൈരളി വി, ജയ്ഹിന്ദ് ടിവി, ഡിഡി മലയാളം, കൗമുദി ടിവി, ജീവന്‍ ടിവി, കേരള വിഷന്‍, റിപ്പോര്‍ട്ടര്‍ ടിവി, ന്യൂ 18, എന്നീ മലയാളം ടിവി ചാനലുകള്‍.
  • ആജ് തക്, ഇന്ത്യ ടിവി, സിഎന്‍ബിസി ആവാസ്, റിപബ്ലിക് ടിവി, എബിപി ന്യൂസ്, എന്‍ഡിടിവി 24x7, സിഎന്‍എന്‍ ന്യൂസ് തുടങ്ങിയ അടക്കമുള്ള ലൈവ് ന്യൂസ്.
  • വൂട്ട് സെലക്ട്, ഡിസ്‌ക്കവറി, ലയണ്‍സ്‌ഗേറ്റ് പ്ലേ, സണ്‍ നെക്സ്റ്റ്, ഷേമാരോ മീ പോലുള്ള ഒടിടി ആപ്പുകളില്‍ നിന്നുള്ള പ്രീമിയം ഉളളടക്കം.
  • ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് വി ആപ്പില്‍ ഈ സംയോജിത സേവനങ്ങള്‍ ലഭ്യമാകുക. ഐഓഎസ് ഉപഭോക്താക്കള്‍ക്ക് താമസിയാതെ തന്നെ ഇത് ലഭ്യമാക്കുമെന്നും വോഡഫോണ്‍ അറിയിച്ചു.