5ജി ഓഫ് ചെയ്താല്‍ ഫോണിലെ ബാറ്ററി ലൈഫ് ലാഭിക്കാമെന്ന നിര്‍ദേശവുമായി ടെലികോം കമ്പനി വെറൈസണ്‍. 5ജി ഫോണുകളെ പ്രോത്സാഹിപ്പിക്കുകയും 4500 കോടിയോളം ഡോളര്‍ 5ജിയ്ക്ക് വേണ്ടി ചെലവാക്കുകയും ചെയ്ത ടെലികോം കമ്പനിയായ വെറൈസണില്‍നിന്നുള്ള ഈ നിര്‍ദേശം ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുകയാണ്. 

ഉപയോക്താക്കളുടെ ഫോണിലെ ബാറ്ററി ചാര്‍ജ് സാധാരണയുള്ളതിനേക്കാള്‍ പെട്ടെന്ന് തീരുന്നുണ്ടെങ്കില്‍ ഫോണിലെ എല്‍ടിഇ (LTE) ഓണ്‍ ചെയ്യുകയാണ് ഏക മാര്‍ഗം എന്നാണ് വെറൈസണ്‍ പറയുന്നത്. 

എന്നാല്‍, 5ജി ഫോണുകളില്‍ പകരം ഉപയോഗിക്കുന്നതിനായി 4ജി എല്‍ടിഇ എപ്പോഴും ഓണ്‍ ആയിരിക്കും എന്നതാണ് വസ്തുത. അതായത് അത് പ്രത്യേകം ഓണ്‍ ചെയ്ത് വെക്കേണ്ടതില്ല. 5ജിയ്ക്ക് പ്രചാരം നല്‍കാന്‍ ശ്രമിക്കുന്നതിനിടെ '5ജി ഓഫ് ചെയ്യുക' എന്ന് ഉപയോക്താക്കളോട് പറയാതിരിക്കാന്‍ ജാഗ്രത പാലിക്കുകയാണ് വെറൈസണ്‍ ഈ ട്വീറ്റിലൂടെ.

Verizon tweetഅമേരിക്കയിലെ പ്രധാന ടെലികോം സേവനദാതാക്കളില്‍ ഒന്നാണ് വെറൈസണ്‍. കൂടുതല്‍ സ്ഥലങ്ങളിലേക്ക് 5ജി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. വേഗത മെച്ചപ്പെടുത്താന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക സംവിധാനങ്ങളില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. 

5ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കാനായി ഫോണുകള്‍ക്ക് കൂടുതല്‍ ഊര്‍ജം ചെലവാക്കേണ്ടി വന്നേക്കാം. 4ജി ഫോണുകളില്‍ ബാറ്ററി ചാര്‍ജ് ലാഭിക്കാന്‍ എല്‍ടിഇ കണക്റ്റിവിറ്റി ഓഫ് ചെയ്യാന്‍ പറയാറുണ്ട്. 5ജി ഫോണുകളിലും ചാര്‍ജ് ലാഭിക്കാന്‍ ഇതുതന്നെയാവാം മാര്‍ഗം. 

Contyent Highlights: Verizon advices to Turn off 5G on smartphones to conserve battery life