കൊച്ചി:  പുതുവത്സരത്തില്‍  സര്‍പ്രൈസ്   റീചാര്‍ജ് ആനുകൂല്യങ്ങളുമായി ജിയോ വീണ്ടുമെത്തുന്നു. 339 രൂപയുടെയും അതിനു മുകളിലുമുള്ള റീചാര്‍ജിനും പരമാവധി 3,300 രൂപയുടെ ട്രിപ്പിള്‍ കാഷ്ബാക്ക് ഓഫറാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 
 
ഇനി മുതല്‍ 339 രൂപക്കും അതിനു മുകളിലുമായി റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ 400 രൂപയുടെ മൈ ജിയോ കാഷ്ബാക്ക് വൗച്ചറുകളാകും ഉപഭോക്താവിന് ലഭിക്കുക. ഇതോടൊപ്പം വാലറ്റുകളിലൂടെ 300 രൂപയുടെ ഇന്‍സ്റ്റന്റ് കാഷ് ബാക്ക് വൗച്ചറുകള്‍, 2,600 രൂപയുടെ ഇ കൊമേഴ്സ് പ്ലയേഴ്സ് ഡിസ്‌കൗണ്ട് വൗച്ചറുകള്‍ എന്നിവയും ആനുകൂല്യമായി ലഭിക്കും. ഇത്തരത്തില്‍ ആകെ 3,300  രൂപയുടെ സര്‍പ്രൈസ് ആനുകൂല്യങ്ങളാണ് 399  രൂപക്കും അതിനു മുകളിലോട്ടുമുള്ള ഒറ്റ റീചാര്‍ജിലൂടെ ജിയോ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുക.

ദിവസങ്ങള്‍ക്ക് മുമ്പ് ജിയോ അവതരിപ്പിച്ച ഹാപ്പിന്യൂയര്‍ പ്ലാനുകള്‍ തുടരും. 199 രൂപയുടെയും 299 രൂപയുടേയും പ്ലാനുകളാണ് ഹാപ്പി ന്യൂയര്‍ പ്ലാനിന് കീഴിലുള്ളത്. 199 രൂപയ്ക്ക് പ്രതിദിനം 1.2 ജി.ബി ഡാറ്റ ഉപയോഗിക്കാവുന്നതാണ്. അതായത് 28 ദിവസത്തേക്ക് ആകെ 33.6 ജിബി ഡാറ്റ ലഭിക്കും. 299 രൂപയുടേ പ്ലാനില്‍ ദിവസേന 2 ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ആകെ 56 ജിബി ഡാറ്റ ലഭിക്കും.

ഈ പ്ലാനുകള്‍ക്കൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് വോയ്സ്‌കോളുകള്‍, എസ്എംഎസ് എന്നിവയും ജിയോ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ലഭിക്കും.