തൃശ്ശൂര്‍: ഓണം പ്രമാണിച്ച് ബി.എസ്.എന്‍.എല്‍. പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 188 രൂപയ്ക്ക് 220 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കുന്നതാണ് ഇവയില്‍ ഒന്ന്. 14 ദിവസത്തേക്കാണിത്. 289 രൂപക്ക് 28 ദിവസത്തേക്ക് 340 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കും.

389 രൂപയ്ക്ക് ഒരുമാസത്തേക്ക് 460 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കും. വിവിധ ടോപ് അപ്, റീചാര്‍ജ് കൂപ്പണുകള്‍ക്ക് ഓണം ഓഫറായി മുഴുവന്‍സമയമൂല്യം ലഭിക്കും. കൂടാതെ വോയ്‌സ്-എസ്.എം.എസ്. എസ്.ടി.വി. കോമ്പോ തുടങ്ങിയ റീചാര്‍ജുകള്‍ കേരളത്തിനു പുറത്തും ഉപയോഗിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ബി.എസ്.എന്‍.എല്‍. പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ സി. രാജേന്ദ്രന്‍ എം.പി.മാരായ ഇന്നസെന്റിനും സി.എന്‍. ജയദേവനും നല്‍കിക്കൊണ്ടാണിത് ഉദ്ഘാടനം ചെയ്തത്.