കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നവര്‍ക്കായി റിലയന്‍സ് ജിയോ വര്‍ക്ക് ഫ്രം ഹോംഓഫറിന് കീഴില്‍ പുതിയ മൂന്ന് ഡാറ്റ ആഡ് ഓണ്‍ പ്ലാനുകള്‍ അവതരിപ്പിച്ചു. 30 ജിബി ഡാറ്റ ലഭിക്കുന്ന 150 രൂപയുടെ പ്ലാന്‍, 40 ജിബി ഡാറ്റ ലബിക്കുന്ന 201 രൂപയുടെ പ്ലാന്‍, 50 ജിബി ഡാറ്റ ലഭിക്കുന്ന 251 രൂപയുടെ പ്ലാന്‍ എന്നിവയാണവ. നിലവിലുള്ള ഏത് പ്ലാനുകള്‍ക്കൊപ്പവും ഈ റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം.
ഇത് കൂടാതെ 2399 രൂപയുടെ വാര്‍ഷിക റീച്ചാര്‍ജ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റയും അണ്‍ ലിമിറ്റഡ് വോയ്‌സ് കോള്‍, എസ്എംഎസ് എന്നിവ ലഭിക്കും. 336 ദിവസാണ് ഇതിന്റെ വാലിഡിറ്റി.
റിലയന്‍സ് ജിയോയ്ക്ക് 800 എംബി ലഭിക്കുന്ന 11 രൂപയുടെ പ്ലാന്‍, ഒരു ജിബി ഡാറ്റ ലഭിക്കുന്ന 21 രൂപയുടെ പ്ലാന്‍, രണ്ട് ജിബി ഡാറ്റ ലഭിക്കുന്ന 31 രൂപയുടെ പ്ലാന്‍, ആര് ജിബി ഡാറ്റ ലഭിക്കുന്ന 51 രൂപയുടെ പ്ലാന്‍ 12 ജിബി ഡാറ്റ ലഭിക്കുന്ന 101 രൂപയുടെ പ്ലാന്‍ എന്നിവയും ആഡ് ഓണ്‍ റീച്ചാര്‍ജുകളുടെ ഭാഗമായുണ്ട്.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന ഭൂരിഭാഗം ജീവനക്കാര്‍ക്കും വേണ്ടിയാണ് ജിയോ ഉള്‍പ്പടെയുള്ള ടെലികോ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: reliance jio three new work from home plans lock down covid 19