ന്യൂഡല്‍ഹി: ഒക്ടോബര്‍ മാസത്തില്‍ റിലന്‍സ് ജിയോയുടെ ശരാശരി ഡൗണ്‍ലോഡ് വേഗത സെക്കന്റില്‍ 21.8 മെഗാബിറ്റ് രേഖപ്പെടുത്തി. ട്രായിയുടെ മൈ സ്പീഡ് ആപ്പ് വഴി ഉപയോക്താക്കളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വേഗത കണക്കാക്കിയത്. എതിരാളിയായ വോഡഫോണിന് സെക്കന്റില്‍ 9.9 മെഗാബിറ്റ് ആണ് വേഗത രേഖപ്പെടുത്തിയത്.

എന്നാല്‍ സെപ്റ്റംബറില്‍ 21.9 Mbps ഉണ്ടായിരുന്ന ജിയോയുടെ വേഗതയില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ട്. ഐഡിയയ്ക്ക് 8.1 Mbsp ഉം എയര്‍ടെലിന് 9.3 Mbsp ഉം ആണ് വേഗത. സെപ്റ്റംബറില്‍ 8.6 Mbsp ഉണ്ടായിരുന്ന ഐഡിയയ്ക്ക് വേഗതയിടിഞ്ഞപ്പോള്‍ എയര്‍ടെലിന്റെ വേഗത 7.5 Mbps ല്‍ നിന്നും ഉയരുകരുകയാണുണ്ടാത്. 

അപ് ലോഡ് സ്പീഡിന്റെ കാര്യത്തില്‍ ഐഡിയയാണ് മുന്നില്‍. 7.1 Mbsp ഐഡിയയുടെ വേഗത. വോഡഫോണ്‍ (6.2 Mbps), റിലയന്‍സ് ജിയോ (4.9 Mbps), എയര്‍ടെല്‍ (3.9 Mbps)  എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ അപ്‌ലോഡ് വേഗത.

നെറ്റ് വര്‍ക്കുകളുടെ  ഡൗണ്‍ലോഡ് വേഗത പരിശോധിക്കാനാണ് ട്രായിയുടെ മൈസ്പീഡ് ആപ്പ് ഉപയോഗിക്കുന്നത്. ഗൂഗിള്‍ പ്ലേയിലും ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.