രാജ്യത്ത് 5ജി സാങ്കേതിക വിദ്യ വിന്യസിക്കാനുള്ള പദ്ധതിയിലാണ് റിലയന്‍സ് ജിയോ. ഇന്ന് നടന്ന വാര്‍ഷിക ജനറല്‍ മീറ്റിങില്‍ കമ്പനി അക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. 5ജി സ്‌പെക്ട്രം ലഭിച്ചാല്‍ ഉടനെ രാജ്യത്ത് 5ജി സാങ്കേതിക വിദ്യ വിന്യസിച്ചുതുടങ്ങുമെന്ന് കമ്പനി മേധാവി മുകേഷ് അംബാനി പ്രഖ്യാപിച്ചു.
ജിയോ സമ്പൂര്‍ണ 5ജി സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും. അതുവഴി ലോക നിലവാരത്തിലുള്ള 5ജി സേവനം തങ്ങള്‍ക്ക് ഇന്ത്യയില്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറ് ശതമാനം തദ്ദേശിയമായി നിര്‍മിച്ച സാങ്കേതിക വിദ്യകളാണ് അതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ണമായും 4ജി സേവനങ്ങളുമായി രംഗപ്രവേശം ചെയ്ത റിലയന്‍സ് ജിയോയാണ് ഇന്ത്യയില്‍ 4ജി വ്യാപനത്തിന് വേഗം കൂട്ടിയത്. 4ജിയുടെ പിന്‍ഗാമിയായെത്തുന്ന അതിവേഗ വിവര കൈമാറ്റ സാങ്കേതികവിദ്യയാണ് 5ജി
5ജിയ്ക്ക് വേണ്ടിയുള്ള സ്‌പെക്ട്രം ലേലം ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടില്ല. രാജ്യത്തെ ടെലികോം കമ്പനികള്‍ സാമ്പത്തിക ബാധ്യത നേരിടുന്നതിനാല്‍ 2021 വരെ സ്‌പെക്ട്രം ലേലം നീട്ടിവിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
Content Highlighrts: reliance jio offering made in india 5g technologies