രാജ്യത്തെ ടെലികോം വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച് കടന്നുവന്ന റിലയന്‍സ് ജിയോ ഇപ്പോഴിതാ ആരെയും അമ്പരപ്പിക്കുന്ന പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നു. വെറും 399 രൂപയോ അതില്‍ അധിമോ രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 2599 രൂപയുടെ കാഷ്ബാക്ക് നല്‍കുന്ന ട്രിപ്പിള്‍ കാഷ്ബാക്ക്‌ ഓഫറാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ജിയോ പ്രൈം ഉപയോക്താക്കള്‍ക്കായുള്ള ഓഫര്‍ നവംബര്‍ 10 മുതല്‍ 25 വരെയാണ് ലഭ്യമാവുക.

അതായത് 400 രൂപ ഇന്‍സ്റ്റന്റ് കാഷ്ബാക്ക് ആയും മൊബൈല്‍ വാലറ്റില്‍ 300 രൂപ കാഷ്ബാക്ക് വൗച്ചറായും ബാക്കി വരുന്ന 1899 രൂപയ്ക്ക് ഇ കൊമേഴ്‌സ് വെബ് സൈറ്റുകളില്‍ നിന്നും ഷോപ്പിങും നടത്താനും സാധിക്കും. 

ആമസോണ്‍ പേ, പേ ടിഎം, ഫോണ്‍ പേ, മൊബിക്വിക്, ആക്‌സിസ് പേ, ഫ്രീചാര്‍ജ് തുടങ്ങിയ ഇ വാലറ്റുകളുമായി സഹകരിച്ചാണ് 300 രൂപയുടെ കാഷ്ബാക്ക് വൗച്ചറുകള്‍ ജിയോ നല്‍കുന്നത്. നവംബര്‍ 15 മുമ്പ് തന്നെ വാലറ്റുകളില്‍ കാഷ്ബാക്ക് ലഭിക്കും. ബാക്കിവരുന്ന തുക ഉപയോക്താക്കളുടെ ജിയോ ഡിജിറ്റല്‍
വാലറ്റിനകത്തേക്കും ചേര്‍ക്കപ്പെടും.

കൂടാതെ ആമസോണ്‍ പേ വഴി റീചാര്‍ജ് ചെയ്യുന്ന പുതിയ ഉപയോക്താക്കള്‍ക്ക്   99 രൂപ ഇന്‍സ്റ്റന്റ് കാഷ്ബാക്കും, നിലവിലുള്ള ഉപയോക്താക്കള്‍ക്ക് 20 രൂപ കാഷ്ബാക്കും ലഭിക്കും. അതുപോലെ പേടി എം വഴി റീചാര്‍ജ് ചെയ്യുന്ന പുതിയ ഉപയോക്താക്കള്‍ക്ക് 50 രൂപയും ഫോണ്‍ പേ  വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 75 രൂപയും മൊബി ക്വിക് സൂപ്പര്‍ കാഷ് ആയി 300 രൂപയും, ആക്‌സിസ് പേ വഴി 100 രൂപയും ഫ്രീചാര്‍ജ് വഴി 50 രൂപയും കാഷ്ബാക്ക് ലഭിക്കും.

നിലവിലുള്ള ജിയോ ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പേ യില്‍ 20 രൂപ, പേടിഎമ്മില്‍ 15 രൂപയും, ഫോണ്‍ പേയില്‍, 30 രൂപയും, മൊബി ക്വിക്കില്‍ 149 രൂപയും ആക്‌സിസ് പേയില്‍ 35 രൂപയും കാഷ്ബാക്ക് ലഭിക്കും.

ഇ- കൊമേഴ്‌സ് കാഷ്ബാക്ക് വൗച്ചര്‍ ലഭിക്കുന്നവര്‍ക്ക് എജിയോ, യാത്ര ഡോട്ട്‌കോം, റിലയന്‍സ് ട്രെന്‍ഡ്‌സ് എന്നിവിടങ്ങളില്‍ ഷോപ്പിങ് നടത്താവുന്നതാണ്. യാത്രാ ഡോട്ട് കോം വഴി ആഭ്യന്തര വിമാന യാത്ര ബുക്ക് ചെയ്യുമ്പോള്‍ റൗണ്ട് ട്രിപ്പിന് 1000 രൂപ ഡിസ്‌കൗണ്ടും വണ്‍ വേ യാത്രയ്ക്ക് 500 രൂപ ഡിസ്‌കൗണ്ടും ലഭിക്കും.