ഉപഭോക്താക്കള്‍ക്കായി വോയിസ്,വീഡിയോ വൈ-ഫൈ കോളിങ്' സേവനം അവതരിപ്പിച്ച് ജിയോ . ഇനി ഏത് വൈഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചും ഉപയോക്താക്കള്‍ക്ക് ജിയോ വൈ-ഫൈ കോള്‍ ചെയ്യാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്കാനായി കഴിഞ്ഞ കുറച്ചു മാസങ്ങളായി ജിയോ ഈ സേവനം പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ജിയോ വൈ-ഫൈ കോളിംഗിനൊപ്പം വരുന്ന പ്രധാന വ്യത്യാസങ്ങള്‍ ഇവയാണ്
- ഉപയോക്താക്കള്‍ക്ക്ജിയോവൈ-ഫൈ കോളിംഗിനായി ഏത് വൈഫൈ നെറ്റ് വര്‍ക്കുംഉപയോഗിക്കാം
- മെച്ചപ്പെട്ട വോയ്സ്/വീഡിയോ കോളിംഗ് അനുഭവം നല്‍കുന്നതിന് തടസമില്ലാതെVoLTEയുംWi-Fiയും മാറി മാറി ഉപയോഗിക്കും.
- 150ലധികം ഹാന്‍ഡ്സെറ്റ് മോഡലുകളില്‍ ജിയോ വൈ-ഫൈ കോളിംഗ് ലഭ്യമാണ്.
- ജിയോ ഉപഭോക്താക്കള്‍ക്ക് വീഡിയോ ഓവര്‍ വൈ-ഫൈ കോളുകള്‍ ചെയ്യാനും കഴിയും.
- ഇതെല്ലാം അധിക ചിലവില്ലാതെ ആസ്വദിക്കാം.
ഓരോ ജിയോ ഉപഭോക്താവ് ശരാശരി 900മിനിറ്റില്‍ കൂടുതല്‍ വോയിസ് കാള്‍ ചെയ്യുമ്പോള്‍,ഈ പുതിയ സേവനം വോയിസ് കാളിങ് അനുഭവത്തെ കൂടുതല്‍ അനായാസമാക്കും എന്ന്'വോയിസ്,വീഡിയോ വൈ-ഫൈ കോളിങ് സര്‍വീസിനെപ്പറ്റി ആകാശ് അംബാനി പറഞ്ഞു. ജിയോ വൈ-ഫൈ കോളിംഗ് എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കണം എന്ന് അറിയാന്‍,Jio.com/wificalling സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ജനുവരി7മുതല്‍16വരെ രാജ്യവ്യാപമായി ജിയോ വൈഫൈ കോളിങ് പ്രവര്‍ത്തനക്ഷമമാക്കും .
Content Highlights: Reliance Jio launches free voice calls over WiFi