യര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്ക്കും പിന്നാലെ റിലയന്‍സ് ജിയോയും പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ചു. 20 ശതമാനമാണ് വര്‍ധന. ഡിസംബര്‍ ഒന്ന് മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 

നിലവിലുള്ള 75 രൂപയുടെ പ്ലാന്‍ 91 രൂപയായി വര്‍ധിക്കും. 129 രൂപയുടെ പ്ലാന്‍ 155 രൂപയാവും. 399 രൂപയുടെ പ്ലാന്‍ 479 രൂപയാവും. 1299 രൂപയുടെ പ്ലാന്‍ 1559 രൂപയാവും 2399 രൂപയുടെ പ്ലാന്‍ 2879 രൂപയാവും. 

ഡാറ്റ ടോപ്പ് അപ്പുകള്‍ 61 രൂപയ്ക്ക് ആറ് ജിബി (നേരത്തെ 51 രൂപ ), 121 രൂപയ്ക്ക് 12 ജിബി ( നേരത്തെ 101 രൂപ ), 301 രൂപയ്ക്ക് 50 ജിബി (നേരത്തെ 251 രൂപ ) എന്നിങ്ങനെ വര്‍ധിക്കും.

നിരക്ക് വര്‍ധനയുടെ വിശദവിവരങ്ങള്‍ താഴെ

Jio

വോഡഫോണ്‍ ഐഡിയയേക്കാളും എയര്‍ടെലിനേക്കാളും ലാഭകരമായ ചില ഓഫറുകള്‍ ജിയോയിലുണ്ട്. ചില ജനപ്രിയ പ്ലാനുകള്‍ താരതമ്യം ചെയ്ത് നോക്കാം.

155 രൂപയുടെ പ്ലാനില്‍ ജിയോ ഒരു മാസത്തേക്ക് രണ്ട് ജിബി ഡാറ്റ നല്‍കുന്നു. ഇതേ ഡാറ്റാ പ്ലാനിന് എയര്‍ടെലിലും വോഡഫോണ്‍ ഐഡിയയിലും 179 രൂപയാണ് വില. 

219 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം ഒരു ജിബി ഡാറ്റ യാണ് എയര്‍ടെലും, വിയും നല്‍കുന്നത്. ഇതേ പ്ലാനിന് ജിയോയില്‍ 179 രൂപയാണ് വില. എന്നാല്‍ ജിയോയുടെ പ്ലാനിന് 24 ദിവസമാണ് വാലിഡിറ്റി. 

1.5 ജിബി ഡാറ്റ പ്ലാനിന് 249 രൂപയാണ് എയര്‍ടെലും, വിയും ഈടാക്കുന്നത്. ഇതേ ഡാറ്റാ പ്ലാനിന് ജിയോയില്‍  239 രൂപയാണ് വില. രണ്ട് ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്ന പ്ലാനിന് 299 രൂപയാണ് ജിയോയില്‍. വോഡഫോണ്‍ ഐഡിയയും എയര്‍ടെലും 359 രൂപയാണ് ഈടാക്കുക. 

Content Highlights: Reliance Jio Hikes Prepaid Tariffs By 20% Airtel Vi comparison