ഴ്ചകള്‍ക്ക് മുമ്പാണ് രാജ്യത്തെ ടെലികോം സേവനദാതാക്കളെല്ലാം താരിഫ് നിരക്ക് വര്‍ധിപ്പിച്ചത്. അതിനൊപ്പം ചില ജനപ്രിയ പ്ലാനുകള്‍ പിന്‍വലിക്കുകയോ അവയിലെ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുകയോ ചെയ്തു. 

ഇന്നിതാ റിലയന്‍സ് ജിയോ ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളിലൊന്നായ 499 രൂപയുടെ പ്ലാന്‍ വീണ്ടും അവതരിപ്പിച്ചിരിക്കുന്നു. പ്രതിധിനം രണ്ട് ജിബി ഡാറ്റ, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളാണിതിലുള്ളത്. 

499 പ്ലാനിലെ ആനുകൂല്യങ്ങള്‍

പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ഇതില്‍ ലഭിക്കുക. ഈ പരിമിതി കഴിഞ്ഞാല്‍ 64 കെബിപിഎസ് വേഗത്തില്‍ ഡാറ്റ ലഭിക്കും. 28 ദിവസം ഇതില്‍ വാലിഡിറ്റി ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ദിവസേന 100 സൗജന്യ എസ്എംഎസും ലഭിക്കും. ഒപ്പം ജിയോ പ്രൈം അംഗത്വത്തിനും അര്‍ഹരാവും. 

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനാണ് ഇതിലെ മറ്റൊരു ആനുകൂല്യം. ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷനാണ് ലഭിക്കുക. ജിയോ സിനിമ, ജിയോ ടിവി എന്നിവയും ഉപയോഗിക്കാം.

ഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ നീട്ടി

2545 രൂപയുടെ പ്ലാനിലെ ഹാപ്പി ന്യൂ ഇയര്‍ ഓഫറിന്റെ കാലാവധി വര്‍ധിപ്പിച്ചു. നേരത്തെ ജനുവരി രണ്ട് വരെ മാത്രമേ ഈ ഓഫര്‍ വാഗ്ദാനം ചെയ്തിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ ജനുവരി ഏഴ് വരെ ഓഫര്‍ ലഭിക്കും. അധിക ആനുകൂല്യങ്ങളാണ് ഇതില്‍ ലഭിക്കുക. 

2545 രൂപയുടെ വാര്‍ഷിക പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിങ്, ദിവസേനെ 100 എസ്എംഎസ്, 1.5 പ്രതിധിന ഡാറ്റ എന്നിവ ലഭിക്കും. 336 ദിവസമാണ് യഥാര്‍ത്ഥ വാലിഡിറ്റി. ഹാപ്പി ന്യൂ ഇയര്‍ പ്ലാനിന്റെ ഭാഗമായി 29 ദിവസം കൂടി അധിക വാലിഡിറ്റി ലഭിക്കും. ഇതോടെ 365 ദിവസവും പ്ലാന്‍ ഉപയോഗിക്കാനാവും.

Content Highlights: Reliance Jio brings back Rs 499 prepaid plan