200 ശതമാനം വരെ കാഷ്ബാക്ക് ലഭിക്കുന്ന ഓഫറുമായി റിലയന്‍സ് ജിയോ. ഫെബ്രുവരി 15 വരെയാണ് ഓഫര്‍. 398 രൂപയ്‌ക്കോ അതിന് മുകളിലോ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപയുടെ ജിയോ കാഷ്ബാക്ക് വൗച്ചറുകള്‍ ജിയോ നല്‍കും. കൂടാതെ തിരഞ്ഞെടുത്ത ഇ-വാലറ്റ് സേവനങ്ങള്‍ 399 രൂപ വരെയുള്ള കാഷ്ബാക്കും നല്‍കും. അങ്ങനെ ആകെ 799 രൂപയുടെ കാഷ്ബാക്ക് ജിയോ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

റീച്ചാര്‍ജ് ചെയ്യുന്ന ഉടന്‍ തന്നെ 400 രൂപയുടെ ജിയോ വൗച്ചറുകള്‍ ക്രെഡിറ്റ് ആവും. 50 രൂപയുടെ എട്ട് വൗച്ചറുകളാണ് ഉണ്ടാവുക. 300 രൂപയ്‌ക്കോ അതിന് മുകളിലോ ഉള്ള ജിയോ പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഈ വൗച്ചറുകള്‍ പ്രയോജനപ്പെടുത്താം. ജിയോ ആഡ് ഓണ്‍ പായ്ക്കുകള്‍ ആക്റ്റീവേറ്റ് ചെയ്യാനും ഈ വൗച്ചറുകള്‍ ഉപയോഗിക്കാം.

ജിയോ സ്‌റ്റോറുകള്‍, മൈ ജിയോ ആപ്പ്, ജിയോ ഡോട്ട് കോം, റിലയന്‍സ് ഡിജിറ്റല്‍, ജിയോ റീടെയ്ല്‍ സ്റ്റോറുകള്‍, മൊബൈല്‍ വാലറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് റീച്ചാര്‍ജ് ചെയ്യാവുന്നതാണ്. 

വാലറ്റുകള്‍ വഴി റീച്ചാര്‍ജ് ചെയ്യുമ്പോള്‍-  മൊബിക്വികിന്റെ പുതിയതും പഴയതുമായ ഉപയോക്താക്കള്‍ക്ക് 399 രൂപയുടെ കാഷ്ബാക്ക് ലഭിക്കും. ഒപ്പം 2500 രൂപ വിലവരുന്ന സൂപ്പര്‍ കാഷ് മൊബിക്വിക്ക് ഹോട്ടല്‍ വൗച്ചറും ലഭിക്കും.

പേടിഎമ്മിന്റെ പുതിയ ഉപയോക്താക്കള്‍ക്ക് 50 രൂപ കാഷ്ബാക്ക് ലഭിക്കും. നിലവിലുള്ള പേടിഎം ഉപയോക്താക്കള്‍ക്ക് 20 രൂപയും ലഭിക്കും. ആദ്യ തവണ സിനിമ ബുക്ക് ചെയ്യുന്നതിന് 150 രൂപ വരെ പേടിഎം കാഷ്ബാക്ക് നല്‍കുന്നുണ്ട്.

ആമസോണ്‍ പേ വഴി 50 രൂപ കാഷ്ബാക്ക് ലഭിക്കും.  ഫോണ്‍ പേ 75 ഉം ഫ്രീചാര്‍ജ് 50 രൂപയും നല്‍കും. ഭീം ആപ്പിലെ പുതിയ ഉപയോക്താക്കള്‍ക്ക് 100 ശതമാനവും സ്ഥിരം ഉപയോക്താക്കള്‍ക്ക് 30 രൂപയും ലഭിക്കും.