ചെന്നൈ: ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് കീഴിലുള്ള തമിഴ്‌നാട് ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് റിസര്‍ച്ച് മോണിറ്ററിങിന്റെ സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായി എന്‍. പൂങ്കുഴലി ചുമതലയേറ്റു. ഈ ചുമതല വഹിക്കുന്ന ആദ്യ വനിതയാണ് എന്‍.പൂങ്കുഴലി.

1979 ബാച്ച് ഇന്ത്യന്‍ ടെലികോം സര്‍വീസ് ഓഫീസറാണ് എന്‍.പൂങ്കുഴലി. ഐഐടി മദ്രാസിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്ന ഇവര്‍ ഇലക്ട്രോണിക്‌സ് ബിരുദധാരിയും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 

ടെലികോം സേവനദാതാക്കള്‍ കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്ന നിയന്ത്രണങ്ങളും നിയമങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് റിസര്‍ച്ച് മോണിറ്റററിങ് വിഭാഗത്തിന്റെ ചുമതല. 

തമിഴ് നാട് സര്‍ക്കിളിലെ ബിഎസ്എന്‍എലിന്റെ ചീഫ് ജനറല്‍ മാനേജരായിരുന്ന എന്‍. പൂങ്കുഴലിക്ക് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിലും ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലുമായി 36 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുണ്ട്.

Content Highlights: N. Poonguzhali, BSNL, First woman Sr DDG, TERM, DoT, Telecommunication Department, Tamilnadu, Telecom, IIT Madras