കൊച്ചി: മോഹന്‍ലാലിന്റെ പുതിയ ചിത്രമായ 'ഒടിയനു'മായി കൈകോര്‍ത്ത് എയര്‍ടെല്‍. ഇതിന്റെ ഭാഗമായി കമ്പനി ഒടിയന്‍ സിമ്മും കലണ്ടറും പുറത്തിറക്കി. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്കായി നിരവധി മത്സരങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഒടിയന്‍ മാണിക്യനെ നേരിട്ടു കാണാനുള്ള അവസരം ഉള്‍പ്പടെയുള്ള സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ 31 വരെയാണ് മത്സരങ്ങള്‍.

ഒടിയന്‍ ക്വിസും ഒടിയനെ കാണൂ മത്സരവുമുണ്ടാകും. നിലവിലെ വരിക്കാര്‍ക്ക് 199 രൂപയുടെയോ അതിനു മുകളിലുള്ളതോ ആയ അണ്‍ലിമിറ്റഡ് പാക്ക് റീച്ചാർജ് ചെയ്താല്‍ മതി. എയര്‍ടെല്‍ വരിക്കാരല്ലാത്തവര്‍ ഒഡിയന്‍ പ്രീപെയ്ഡ് 4 ജി സിം വാങ്ങി 178 രൂപയ്ക്ക് റീച്ചാർജ് ചെയ്യുകയോ പുതിയ എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷന്‍ എടുക്കുകയോ ചെയ്താല്‍ മത്സരങ്ങളില്‍ പങ്കെടുക്കാം.

എയര്‍ടെല്‍ ടിവി ആപ്പ് വഴി ഒടിയന്‍ സിനിമയെ സംബന്ധിച്ച അപ്‌ഡേറ്റുകളും പിന്നണി പ്രവര്‍ത്തനങ്ങളുമെല്ലാം വരിക്കാര്‍ക്ക് സൗജന്യമായി ലഭിക്കും. മോഹന്‍ലാല്‍ ചിത്രവുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് ഉപഭോക്താക്കള്‍ക്ക് പുതിയൊരു അനുഭവമായിരിക്കുമെന്നും ഭാരതി എയര്‍ടെല്‍ കേരളം-തമിഴ്‌നാട് സിഇഒ മനോജ് മുരളി പറഞ്ഞു.

Content Highlights: odiyan simcard launched by airtel odiyan Malayalam movie