ണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്കായി പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. 'ജിയോ ടേണ്‍സ് 2' എന്ന പുതിയ പദ്ധതിയില്‍ ജിയോയുടെ ഏറ്റവും ജനപ്രീതിയുള്ള 399 രൂപയുടെ പ്ലാനില്‍ 100 രൂപയുടെ കാഷ്ബാക്ക് ആണ് ജിയോ ഒരുക്കുന്നത്. അതായത് 399 രൂപയുടെ പ്ലാന്‍ 299 രൂപയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കും. ഫോണ്‍ പേ വാലറ്റ് വഴി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് നൂറ് രൂപ കാഷ്ബാക്ക് ലഭിക്കുക.

399 രൂപയുടെ പ്ലാനില്‍ 84 ദിവസത്തെ  വാലിഡിറ്റിയില്‍ 126 ജിബി ഡേറ്റയാണ് റിലയന്‍സ് ജിയോ നല്‍കുന്നത്. അതായത് ഒരു മാസം 42 ജിബി ലഭിക്കും. പ്രതിദിനം അതിവേഗ ഡേറ്റ ഉപയോഗിക്കാവുന്ന പരിധി 1.5 ജിബിയാണ്.

ഫോണ്‍ പേ വഴി റീച്ചാര്‍ജ് ചെയ്യുമ്പോള്‍ മൈജിയോ ആപ്പില്‍ 50 രൂപയും ഫോണ്‍ പേ ആപ്പില്‍ 50 രൂപയും ആയാണ് കാഷ്ബാക്ക് ലഭിക്കുക.

എങ്ങനെ റീച്ചാര്‍ജ് ചെയ്യാം?

മൈ ജിയോ ആപ്പിലോ മൈ ജിയോ ഡോട്ട് കോമിലോ ലോഗിന്‍ ചെയ്ത് ഉപയോക്താക്കള്‍ക്ക് റീച്ചാര്‍ജ് ചെയ്യാവുന്നതാണ്. റീച്ചാര്‍ജ് ടാബില്‍ ക്ലിക്ക് ചെയ്ത് 399 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കുക. ശേഷം 'Buy' ബട്ടന്‍ അമര്‍ത്തുക. അപ്പോള്‍ തന്നെ 50 രൂപ കുറയും. അതായത് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ബാക്കിവരുന്ന 349 രൂപ നല്‍കിയാല്‍ മതി. ഈ തുക റീച്ചാര്‍ജ് ചെയ്യാന്‍ ഫോണ്‍ പേ ആപ്പ് പ്രയോജനപ്പെടുത്തിയാല്‍ 50 രൂപ ഫോണ്‍ പേ വൗച്ചര്‍ ആയി നിങ്ങള്‍ക്ക് ലഭിക്കും. 

എന്നാല്‍ ഫോണ്‍ പേ ആപ്പ് ഉപയോഗിച്ചുള്ള ആദ്യത്തെ പണമിടപാടില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ എന്ന് റിലയന്‍സ് ജിയോ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 21 വരെയാണ് ഓഫര്‍ നിലനില്‍ക്കുക.