ജിയോ നെറ്റ് വര്‍ക്കില്‍ തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റില്‍ ഇന്ന് രാവിലെ ഒമ്പത് മണിമുതല്‍നിരവധിയാളുകളാണ് ജിയോ നെറ്റ് വര്‍ക്ക് കിട്ടുന്നില്ലെന്ന്  റിപ്പോര്‍ട്ട് ചെയ്തത്.

വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും, ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിന്റെ മറ്റ് സേവനങ്ങളിലും തടസം നേരിട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ജിയോയിലും തടസം നേരിട്ടിരിക്കുന്നത്. 

11 മണിയായപ്പോഴേക്കും 3000 പേര്‍ ഡൗണ്‍ഡിറ്റക്ടര്‍ വെബ്‌സൈറ്റില്‍ ജിയോയില്‍ തടസം നേരിടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. വെബ്‌സൈറ്റിലെ ഗ്രാഫിലുണ്ടായ ഉയര്‍ച്ച ഇത് വ്യക്തമാക്കുന്നു. എന്നാല്‍ ഗ്രാഫ് ഇപ്പോള്‍ താഴ്ന്നുകൊണ്ടിരിക്കുകയാണ്. അതായത് പ്രശ്‌നം പരിഹരിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്. 

ഡല്‍ഹി, മുംബൈ, ഇന്‍ഡോര്‍, റായ്പുര്‍, ബെംഗളുരു എന്നിവിടങ്ങളിലാണ് ജിയോ നെറ്റ് വര്‍ക്കില്‍ തടസം കാര്യമായി നേരിട്ടതെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ മാപ്പ് കാണിക്കുന്നു.