റിലയന്‍സ് ജിയോയുടെ വാര്‍ഷിക പ്ലാനുകളിലൊന്നില്‍ പുതുവര്‍ഷം പ്രമാണിച്ച് അധിക വാലിഡിറ്റി പ്രഖ്യാപിച്ചു. 2545 രൂപയുടെ വാര്‍ഷിക പ്രീപെയ്ഡ് പ്ലാനിലാണ് മാറ്റം. ഇതുവഴി 29 ദിവസങ്ങള്‍ അധികമായി ലഭിക്കും. 

നേരത്തെ 336 ദിവസമായിരുന്നു വാലിഡിറ്റി. അതായത് 365 ദിവസം തന്നെ ഈ പ്ലാനിന് വാലിഡിറ്റി ലഭിക്കും. ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമായാണ് ലഭിക്കുക. ദിവസേന 1.5 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ഈ പ്ലാനിലുണ്ടാവും. 

മൈജിയോ ആപ്പില്‍നിന്നും മൈജിയോ വെബ്‌സൈറ്റില്‍നിന്നും റീച്ചാര്‍ജ് ചെയ്യാം. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നീ അധിക ഓഫറുകളും ലഭിക്കും. ജനുവരി രണ്ട് വരെ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. അതിന് ശേഷം റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 336 ദിവസം മാത്രമേ വാലിഡിറ്റി ലഭിക്കൂ.