കൊച്ചി: റിലയന്‍സ് കുടുംബ ദിനാഘോഷത്തില്‍ ശ്രദ്ധാകേന്ദ്രമായി അംബാനി കുടുംബത്തിലെ പുതുതലമുറക്കാര്‍. അംബാനികുടുംബത്തിലെ മൂന്നാം തലമുറക്കാരായ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടേയും മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരായിരുന്നു പ്രൗഢ ഗംഭീരമായ ചടങ്ങിലെ താരങ്ങള്‍.  പതിവില്‍ നിന്നും വിപരീതമായി ഇത്തണ വേദിയിലെ നിറ സാന്നിധ്യമായിരുന്നു മൂവരും. 

രാജ്യമൊട്ടാകെ സംഘടിപ്പിച്ച കുടുംബ ദിനാഘോഷത്തില്‍ റിലയന്‍സ് ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം 50,000 പേര്‍ റിലയന്‍സ് കോര്‍പ്പറേറ്റ് പാര്‍ക്കില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തു. കൂടാതെ രാജ്യത്തെമ്പാടുമുള്ള ജിയോ പോയിന്റുകള്‍, റിലയന്‍സ് റീറ്റെയ്ല്‍ സ്റ്റോറുകള്‍, ഉത്പാദനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ രണ്ടു ലക്ഷത്തോളം ജീവനക്കാരും കുടുംബങ്ങളും വീഡിയോ കോണ്ഫറന്‍സിലൂടെ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. 


 
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ ലോകത്തെ 20 മുന്‍നിര ബ്രാന്‍ഡുകളില്‍ ഒന്നായി ഉയര്‍ത്താന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ മുകേഷ് അംബാനി റിലയന്‍സിലെ യുവനിരയോട് ആഹ്വാനം ചെയ്തു.

റിലയന്‍സ് സ്ഥാപക ചെയര്‍മാന്‍ ധിരുഭായ് അംബാനിയുടെ പത്നി കോകിലാ അംബാനി, നിതാ  അംബാനി, അമിതാബ്  ബച്ചന്‍ ബോളിവുഡ് താരം ഷാരൂഖ്‌ ഖാന്‍, പിന്നണി  ഗായകന്‍ സോനു  നിഗം, താരങ്ങളായ വരുണ്‍ ധവാന്‍, ആലിയ ആലിയ ഭട്ട് എന്നിവരും ചടങ്ങില്‍  പങ്കെടുത്തു.