റിലയന്‍സ് ജിയോയുടേയും എയര്‍ടെലിന്റേയും ഓഫറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുതിയ താരിഫ് പ്ലാന്‍ ഐഡിയ അവതരിപ്പിച്ചു. 357 രൂപയുടെ താരിഫ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും ദിവസേന ഒരു ജിബി ഡാറ്റയും ലഭിക്കും. ഐഡിയയുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാവുകയുള്ളൂ.

28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിനൊപ്പം 100 എസ്എംഎസും ലഭ്യമാണ്. റിലയന്‍സ് ജിയോയുടെ 399 രൂപയുടെ പ്ലാനും അണ്‍ലിമിറ്റഡ് കോളും, ദിവസേന ഒരു ജിബി ഡാറ്റയും രാജ്യത്തുടനീളം സൗജന്യ റോമിങും, 100 എസ്എംഎസും നല്‍കുന്നുണ്ട്. 

ജിയോയുടെ ഓഫറുകളോട് കിടപിടിക്കുന്നതും ഒപ്പം നില്‍ക്കുന്നതുമായ നിരവധി ഓഫറുകളാണ് അടുത്തകാലത്തായി മറ്റ് ടെലികോം കമ്പനികള്‍ അവതരിപ്പിച്ചിട്ടുള്ളത്. 

എയര്‍ടെല്‍ അടുത്തിടെ അവതരിപ്പിച്ച 448 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും 1ജിബി ഡാറ്റയും ഒപ്പം 100 എസ്എഎസും 70 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നുണ്ട്. 399 രൂപയുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായുള്ള വൊഡാഫോണ്‍ പ്ലാനില്‍ ആറ് മാസത്തേക്ക് 90 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും. എന്നാല്‍ ഈ ഓഫര്‍ പ്രീപെയ്ഡില്‍ നിന്നും പോസ്റ്റ്‌പെയ്ഡിലേക്ക് മാറുന്ന വൊഡാഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്ന് മാത്രം. 

Content Highlights: idea plan 357 rupees reliance jio unlimited call data