കൊച്ചി: തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വേഗമേറിയ 4ജി നെറ്റ്‌വര്‍ക്ക് ആയി വോഡഫോണ്‍ ഐഡിയയുടെ (വി) ഗിഗാനെറ്റ്‌വര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടതായി കമ്പനി. 2020 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ആറ് മാസക്കാലത്തോളം സ്ഥിരതയോടെ അതിവേഗ സേവനം നല്‍കിയ സ്ഥാപനം വിഐ ആണെന്ന് ഊക് ലാ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വോഡഫോണ്‍ ഐഡിയ പറഞ്ഞു. 

കേരളത്തില്‍ കൊച്ചി, കൊല്ലം, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ അപ്ലോഡ്, ഡൗണ്‍ലോഡ് വേഗം തരുന്ന നെറ്റ്‌വര്‍ക്ക് വിയുടെ ഗിഗാനെറ്റ് ആണ്.

ഇന്ത്യയിലെ മറ്റ് ഓപ്പറേറ്റര്‍മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020 ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ ഏറ്റവും ഉയര്‍ന്ന 4ജി ഡൗണ്‍ലോഡ്, അപ്ലോഡ് വേഗം നല്‍കിയത് വി ആണ്. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ആറ് മാസ കാലയളവില്‍ സ്ഥിരതയാര്‍ന്ന വേഗം നല്‍കുന്ന ഒരേയൊരു ഓപ്പറേറ്ററായി വി മാറിയെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

കേരളം ഉള്‍പ്പെടെ 16 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ 4ജി നെറ്റ്‌വര്‍ക്കിന്റെ ശരാശരി വേഗത്തില്‍ ഏറ്റവും ഉയര്‍ന്ന വേഗം  നല്‍കുന്നത് വി ഗിഗാനെറ്റ് ആണ്. ഡല്‍ഹി, കൊല്‍ക്കൊത്ത, മുംബൈ തുടങ്ങിയ മെട്രോ ഉള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട 120 നഗരങ്ങളില്‍ വേഗത്തിന്റെ കാര്യത്തില്‍ വിയുടെ 4ജി നെറ്റ്‌വര്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. 

ട്രായിയുടെ മൈ കോള്‍ റിപ്പോര്‍ട്ട് അനുസരിച്ച്  2021 ജനുവരിയില്‍ ഏറ്റവും മികച്ച ശബ്ദ ഗുണനിലവാരം പുലര്‍ത്തിയത് വോഡഫോണ്‍ ഐഡിയ ആണ്. തുടര്‍ച്ചയായ മൂന്നാമത്തെ മാസമാണ് വി ഈ സ്ഥാനം നില്‍നിര്‍ത്തുന്നത്. 

Content Highlights: GIGAnet from Vi is the the fastest 4G network in various cities of kerala