സ്റ്റാര്‍ലിങ്ക് കൃത്രിമോപഗ്രഹത്തിലൂടെയാണ് ഈ ട്വീറ്റ് അയക്കുന്നത്. എന്നായിരുന്നു മസ്‌കിന്റെ ആദ്യ ട്വീറ്റ്. ' വൗ! ഇത് പ്രവര്‍ത്തിച്ചു' എന്നായിരുന്നു രണ്ടാമത്തേ ട്വീറ്റ്. ചൊവ്വാഴ്ച പുലര്‍ച്ച രണ്ട മണിക്കാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. 

സ്‌പേയ്‌സ് എക്‌സിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ് സ്റ്റാര്‍ലിങ്ക്. ഭൂമിയ്ക്ക് ചുറ്റും പതിനായിരക്കണക്കിന് ഉപഗ്രഹങ്ങള്‍ വിന്യസിച്ച് ഭൂമിയില്‍ എവിടെയും ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സ്റ്റാര്‍ലിങ്കിന്റെ ലക്ഷ്യം.

ഇതിനായി നാല്‍പ്പതിനായിരത്തിലധികം ചെറു ഉപഗ്രങ്ങള്‍ വിന്യസിക്കാനാണ് സ്‌പേയ്‌സ് എക്‌സ് ആഗ്രഹിക്കുന്നത്. 12000 ഉപഗ്രങ്ങള്‍ വിക്ഷേപിക്കാനുള്ള അനുമതി ഇതിനോടകം കമ്പനിയ്ക്ക് ലഭിച്ചിട്ടുണ്ട്. 30000 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള അനുമതി തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Content Highlights: elon musk first tweet using space Xs starlink internet