4ജി ഡാറ്റ വൗച്ചറുകള്‍ക്ക് ഇപ്പോള്‍ വലിയ ഡിമാന്‍ഡാണ്. വര്‍ക്ക് അറ്റ് ഹോം മുതല്‍ ചുമ്മാ യൂട്യൂബ് നോക്കിയിരിക്കാനും റീല്‍സ് വീഡിയോ കണ്ടിരിക്കാനുമെല്ലാം എല്ലാ പ്രായത്തിലുമുള്ള സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളും ഇന്ന് 4ജി ഡാറ്റ പ്രയോജനപ്പെടുത്തുന്നുണ്ട്. 

വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനും പണമയക്കാനുള്ള യുപിഐ ആപ്പുകള്‍ ഉപയോഗിക്കാനുമെല്ലാം 4ജി ഡാറ്റ ഇന്ന് വേണം. 

ഇന്ന് രാജ്യത്തെ ഒട്ടുമിക്ക ടെലികോം കമ്പനികളും നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ 4ജി ഡാറ്റയ്ക്കും അല്‍പ്പം വിലകൂടിയിരിക്കുന്നു. അക്കൂട്ടത്തില്‍ വിവിധ സേവനദാതാക്കള്‍ നല്‍കുന്ന കുറഞ്ഞ നിരക്കിലുള്ള 4ജി ഡാറ്റാ വൗച്ചറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

എയര്‍ടെലിന്റെ ഏറ്റവും കുറഞ്ഞ 4ജി ഡാറ്റ വൗച്ചര്‍

എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 4ജി വൗച്ചര്‍ 58 രൂപയുടേതാണ്. ഈ പ്ലാനില്‍ 3ജി ഡാറ്റ ലഭിക്കും. നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി ആയിരിക്കും ഇതിന്. 

വോഡഫോണ്‍ ഐഡിയ പ്ലാന്‍

വി വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ 4ജി ഡാറ്റ വൗച്ചര്‍ 19 രൂപയുടേതാണ്. ഒരു ജിബി ഡാറ്റയാണ് ഈ വൗച്ചറില്‍ ലഭിക്കുക. ഒരു ദിവസമാണ് ഇതിന്റെ വാലിഡിറ്റി. മറ്റ് ആനുകൂല്യങ്ങളൊന്നും ഇതില്‍ ലഭിക്കില്ല. 

ബിഎസ്എന്‍എലിന്റെ ഏറ്റവും കുറഞ്ഞ 4ജി വൗച്ചര്‍

 ബിഎസ്എന്‍എലിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 4ജി വൗച്ചര്‍ 16 രൂപയുടെതാണ്. രണ്ട് ജിബി ഡാറ്റയാണ് ഇതില്‍ ലഭിക്കുക. ഒരു ദിവസമാണ് ഇതിന്റെ വാലിഡിറ്റി. 

ജിയോയുടെ ഏറ്റവും കുറഞ്ഞ 4 ജി വൗച്ചര്‍

15 രൂപയുടെ ഡാറ്റാ വൗച്ചറാണ് ജിയോ നല്‍കുന്നതില്‍ ഏറ്റവും കുറഞ്ഞത്. ഒരു ജിബി ഡാറ്റയാണ് ഇതില്‍ ലഭിക്കുക. എയര്‍ടെലിന്റേയും വോഡഫോണിന്റേയും പ്ലാനുകളേക്കാള്‍ വില കുറഞ്ഞ വൗച്ചര്‍ അല്ലെങ്കിലും ഈ പ്ലാനിന് നിലവിലുള്ള പ്ലാനിന്റെ അത്ര വാലിഡിറ്റി ലഭിക്കും.

ബിഎസ്എന്‍എലിന്റേതാണ് കുറഞ്ഞ നിരക്ക് എങ്കിലും കമ്പനിയുടെ 4ജി നെറ്റ് വര്‍ക്ക് അധികമൊന്നും ലഭ്യമല്ല. 

Content Highlights: Cheapest 4G Data Vouchers available in indian telecos